“ഒരു താത്വിക അവലോകനം” പാലക്കാട് തുടങ്ങി.


ജോജു ജോർജ്ജ്, നിരഞ്ജ് രാജു,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ” ഒരു താത്വിക അവലോകനം ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു.

പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ്
” ഒരു താത്വിക അവലോകം “.നിര്‍മ്മാതാവ് ഡോക്ടര്‍ ഗീ വ വര്‍ഗ്ഗീസ് യോഹന്നാന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ അനുഷ് ആദ്യ ക്ലാപ്പടിച്ചു.സലിം കുമാർ,ഷമ്മി തിലകന്‍,മേജര്‍ രവി,ശ്രീജിത്ത് രവി,ബാലാജി ശര്‍മ്മ,ജയകൃഷ്ണൻ,മാമുക്കോയ,പ്രശാന്ത് അലക്സ്,മന്‍ രാജ്,സജി വെഞ്ഞാറമൂട്,ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍


യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.കെെതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു.എഡിറ്റിംങ്-ലിജോ പോള്‍.പ്രൊജ്റ്റ് ഡിസെെന്‍-ബാദുഷ, പ്രൊഡക്ഷൻ കണ്‍ട്രോളർ-എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു,പരസ്യകല-അധിന്‍ ഒല്ലൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്.

Leave a Reply

Your email address will not be published. Required fields are marked *