culottes സ്കേര്‍ട്ടില്‍ സ്റ്റൈലിഷ് ലുക്ക്
culottes ആദ്യകാലങ്ങളില്‍ പുരുഷന്മാരുടെ വസ്ത്രമായിരുന്നെങ്കിലും ഇപ്പോഴതിന് ജെന്‍ഡര്‍ വ്യത്യാസമില്ല.അരക്കെട്ടിനോട് ചേർന്ന് ഫിറ്റിങ് ആയി ധരിക്കുവാൻ ബട്ടൻസ് വരുന്ന രീതിയിൽ ആദ്യകാലങ്ങളില്‍ പുരുഷന്മാന്മാര്‍ culottes ധരിച്ചിരുന്നത് .
ഇന്ന് culottes ന് രൂപത്തിലും ഭാവത്തിലുമൊക്കെ നിരവധിമാറ്റം ഡിസൈനേഴ്സ് നല്‍കി കഴിഞ്ഞു.കാണുമ്പോൾ സ്കർട്ട് പോലെയും എന്നാൽ പാന്റ്സിനെ പോലെ കാലിനു ഡിവിഷൻ വരുന്നതുമായ ഈ വസ്ത്രം നീളം കുറഞ്ഞും ഫുൾ ലെങ്തിലുമൊക്കെ ലഭ്യമാണ്.
Culottes skirtന്‍റെ കൂടെ ഷോർട്ട് ടോപ് /ക്രോപ് ടോപ്, തുട വരെ എത്തി നിൽക്കുന്ന ടോപ് എല്ലാം ധരിക്കാവുന്നതാണ്. ഷോർട്ട് ടോപ് tuck in ചെയ്തും ചെയ്യാതെയും ധരിക്കാവുന്നതാണ്.
ഫാഷന് ആരാധകരുടെ ഇഷ്ടവസ്ത്രത്തിന്‍റെ ലിസ്റ്റില്‍ Culottes സ്ഥാനം അത് അങ്ങനെ തന്നെ നിലനില്‍ക്കുന്നു.