കുട്ടിക്രാഫ്റ്റ്; ‘പേപ്പര്‍ പാമ്പ്’ വീഡിയോ കാണാം

കൊച്ചുകുട്ടികള്‍ ഉള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ വളര്‍ത്തിക്കൊണ്ട് വരുവാനും കളിപ്പിക്കാനുമുള്ള ഒരു രസികന്‍ കളിയാണ് പേപ്പര്‍ കൊണ്ട് പാമ്പിനെ ഉണ്ടാക്കുക എന്നത്. പണ്ടുകാലങ്ങളില്‍ തെങ്ങോല കൊണ്ട് കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാക്കികൊടുത്തിരുന്നത് ഇന്നിപ്പോള്‍ വര്‍ണ്ണക്കടലാസുകളിലേക്ക് വഴിമാറി.

ഇതിനായി നമ്മുക്ക് വേണ്ടത് ഏ ഫോര്‍ സൈസിലുള്ള രണ്ട് കളര്‍ പേപ്പറുകളാണ്.പേപ്പര്‍ എടുത്ത് നടുവെ മടക്കുക. വീണ്ടും തിരിച്ച് മടക്കുക. വീണ്ടും മടക്കുക. മടക്കുപാട് അനുസരിച്ച് പേപ്പര്‍ മുറിച്ചെടുക്കുക.ആറു കഷണങ്ങളായി പേപ്പര്‍ മുറിച്ചെടുത്തിട്ടുണ്ട്.അതില്‍ നിന്ന് രണ്ട് പേപ്പര്‍ എടുത്തിട്ട് പേപ്പറിന്റെ ഒരുവശം പശ വച്ച് ഒട്ടിക്കുക. മുടി നമ്മള്‍ പിന്നുന്നതുപോലെ പേപ്പര്‍ റോള്‍ ചെയ്യുക.

നല്ല ഭംഗിയില്‍ പേപ്പറുകള്‍ റോള്‍ ചെയ്യുക.റോള്‍ തീരുന്നതിന് മുമ്പായി മറ്റൊരു പേപ്പര്‍ എടുത്ത് കളര്‍ പെന്‍സില്‍ കൊണ്ട് പാമ്പിന്റെ മുഖം വരയ്ക്കുക. അത് വെട്ടിയെടുത്തിട്ട് റോള്‍ ചെയ്ത് വച്ചിരിക്കുന്ന പേപ്പറിന്റെ സൈഡില്‍ ഒട്ടിക്കുക.മറ്റൊരു കഷണം പേപ്പര്‍ വെട്ടിയെടുത്ത് നാവിന്റെ സ്ഥാനത്ത് ഒട്ടിക്കുക. ചെറിയ പീസ് റോളിന്റെ മറുവശത്തും ഒട്ടിക്കുക. വളരെ മനോഹരമായ പേപ്പര്‍ പാമ്പ് റെഡിയായി.

ബിനുപ്രീയ(ഡിസൈനര്‍ ദുബായ്)

തയ്യാറാക്കിയത് ജിഷ മരിയ

Leave a Reply

Your email address will not be published. Required fields are marked *