സീതപ്പഴം കൃഷിചെയ്യാന്‍ റെഡിയാണോ?…

സീതപ്പഴം പണ്ടൊക്കെ വീടുകളില്‍ സുലഭമമായി കിട്ടുന്ന പഴമാണ്. ഇന്ന് നാം വലിയവിലകൊടുത്ത് പുറത്തുനിന്ന് വാങ്ങിക്കുന്നു.സീതാഫല്‍ (Annona squamosa) എന്ന് വിളിക്കുന്ന custard apple ന് മറ്റൊരു പേരും ഉണ്ട് ഷരീഫ ഫല്‍. മണിമണിപോലെ പരന്നു പൊന്തിയ രൂപത്തോടെ ആരെയും ഭ്രമിപ്പിക്കുന്ന രുചി നല്‍കുന്ന സീതാപ്പഴം ലോകത്തെമ്പാടുമായി പല നിറത്തിലും പേരിലും ലഭ്യമാണ്.


സീതാപ്പഴത്തിന്‍റെ മരം 3-7 മീറ്റര്‍ ഉയരത്തില്‍ വളരും . സീതാഫലമരത്തിലെ പൂക്കള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അത് പൂ വിരിഞ്ഞു വരുന്ന പ്രഭാത വേളകളില്‍ പെണ്‍ ഇനമായും ഉച്ചയാകുന്നതോടെ ആണ്‍ ഇനവുമായി മാറുന്നു. അതായത് പൂക്കള്‍ കൂടുതല്‍ വിടരുംതോറും അത് ആണ്‍ ഗുണത്തിലേക്ക് മാറുന്നു. അതുകൊണ്ട് കൃത്രിമ പരാഗണം നടത്തുന്നതിനു ശ്രമിക്കുന്നവര്‍ ഈ പ്രക്രിയ നടത്തിയെടുക്കുന്നത് പ്രഭാത വേളകളില്‍ ആണ്. വൈകുന്നേരം അഞ്ചു മണിമുതൽ എട്ടുമണിവരെ പൂവിൽ നിന്നും പൂമ്പൊടി ശേഖരിച്ചു രാവിലെ മുതൽ എട്ടുമണി വരെ പുതിയ പൂക്കളിൽ, പെൺ ഗുണം നിൽക്കുന്ന അവസ്ഥയിൽ, പൂമ്പൊടി ബ്രഷ് ചെയ്യുന്നു.


സീതാപ്പഴകൃഷിക്ക് കാറ്റ് കുറവുള്ള സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുന്നത്.വളരെ വരണ്ട കാലാവസ്ഥയില്‍ വളരുന്നതും വളരെ കുറവ് അളവില്‍ മാത്രം ജലസേചനം നടത്തി കൃഷി ചെയ്യാമെന്ന പ്രത്യേകത സീതാപ്പഴമരത്തിന് ഉണ്ട്.


ഈ കൃഷി നല്ല രീതിയില്‍ നടത്തിയെടുക്കുന്ന മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ചത്തീസ്ഗഡ്, ബംഗാള്‍, ഗുജറാത്ത് എന്നീ പ്രദേശങ്ങളിലുള്ള തോട്ടങ്ങളില്‍ 300 ഗ്രാം മുതല്‍ 900 ഗ്രാം വരെ ഉണ്ടാക്കിയെടുക്കുന്ന പരിചരണ രീതികള്‍ വികാസം പ്രാപിച്ചിട്ടും കേരളത്തിലെ വിപണിയില്‍ വരുന്ന പഴങ്ങള്‍ വളരെ ശോഷിച്ച 100-150 ഗ്രാം മാത്രം തൂക്കമുള്ള ചെറിയ ചെറിയ പഴങ്ങളുമാണ്‌.

വെള്ളം ഒരിക്കലും കെട്ടി നില്‍ക്കാനോ ജലസേചനം അനാവശ്യമായി നല്‍കി സീതാപ്പഴ മരത്തിനു കീഴെ അമിതമാകാനോ കാരണമാകരുത്.ചെറിയ പ്രായം തൊട്ടുള്ള സീതാപ്പഴത്തിന്റെ ശാഖകള്‍ പ്രൂണ്‍ ചെയ്യുന്നത് ഏകദേശം പേര തൈ പ്രൂണ്‍ ചെയ്യുന്ന പോലെതന്നെയാണ്. പ്രൂണ്‍ ചെയ്യുന്ന ഭാഗത്തുനിന്നും പുറകോട്ടുള്ള ഇലകള്‍ അടര്‍ത്തി കളയുകയും വേണം.

തണ്ടുകൾ ഒരു നിശ്ചിത ദൂരത്തിൽ മുറിച്ചു ചെടിയിൽ എല്ലാ ശാഖകളും ഒരു പ്രത്യേക ക്രമത്തിലും എണ്ണത്തിലും ബാലൻസ് ചെയ്തു നിർത്തിപ്പിച്ചു ബലപ്പെടുത്തുന്നത്. ശാഖകളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നൊരു തത്വം കൂടി പ്രൂൺ ചെയ്യുന്നതിന് ലക്ഷ്യമുണ്ട്. എത്ര ശാഖകൾ വളരുന്നുവോ അത്രയും ഫലങ്ങൾ അതിൽനിന്നും ഉണ്ടാക്കിയെടുക്കണം എന്ന ലക്‌ഷ്യം. അങ്ങിനെ ഓരോ വർഷവും ഇത്രയിത്ര ഫലങ്ങൾ ഇത്രയിത്ര തൂക്കത്തിലും വലുപ്പത്തിലും ഉണ്ടാക്കിയെടുക്കണം എന്ന ലക്‌ഷ്യം നേടിയെടുക്കുകയാണ് ചെയ്യുന്നത്.

വിരങ്ങള്‍ക്ക് കടപ്പാട്: വേണുഗോപാല്‍ (മുറ്റത്തെ കൃഷി)

Leave a Reply

Your email address will not be published. Required fields are marked *