സൂര്യകാന്തി നടാന്‍ റെഡിയാണോ?.. പോക്കറ്റ് നിറയ്ക്കാം

വേനല്‍ക്കാലത്ത് കൃഷിചെയ്യാവുന്ന ഒരു സസ്യമാണ് സൂര്കാന്തി. ഭക്ഷ്യ എണ്ണയ്ക്ക് വേണ്ടിയാണ് കൂടുതലും സൂര്യകാന്തി കൃഷിചെയ്യുന്നത്. പേപ്പര്‍ നിര്‍മ്മാണത്തിനും കാലിത്തീറ്റയായും സൂര്യകാന്തിയുടെ ഇലകള്‍ ഉപയോഗിക്കാറുണ്ട്. സൂര്യകാന്തി കൃഷി ചെയ്ത് വിജയിച്ചവര്‍ ഇന്ന് കേരളത്തിലും ധാരാളം ഉണ്ട്. ഇലയും പൂവും തണ്ടും കായുമെല്ലാം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സൂര്യകാന്തിയുടെ കൃഷി രീതിയെ കുറിച്ചറിയാം

കൃഷി രീതി

നിലം നന്നായി ഉഴുത് മറിച്ച് മണ്ണിൻ്റെ കട്ട പൊടിച്ച് നല്ല പരുവമാക്കി എടുക്കുക. ജൈവ വളം ചേർത്ത്, വെള്ളം പോകത്തക്ക വിധത്തിൽ ബെഡ് രൂപത്തിൽ തന്നെ നിലമൊരുക്കുക. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കൃഷി ചെയ്യുന്നതാണ് വളരെ നല്ലത്.

ഈർപ്പമില്ലാത്ത മണ്ണിൽ നനച്ച് കൊടുക്കുക, വെള്ളം കെട്ടി നിൽക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.കൃഷിക്ക് കേരളത്തിൽ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങൾ അനുയോജ്യമാണ്. വിത്തിട്ട് മുളച്ച് പൊന്തുന്ന സമയം 20 ദിവസം നനക്കുക. ശേഷം 20ാമത്തം ദിവസം ഗോമൂത്രം അല്ലെങ്കിൽ എൻ.പി.കെ 10 ലിറ്ററിന് 20 മില്ലി കണക്ക് ലായനി തളിച്ച് കൊടുക്കാവുന്നതാണ്. 50 അല്ലെങ്കിൽ 55 ദിവസത്തിനുള്ളിൽ തന്നെ ചെടികൾ പൂവിട്ട് തുടങ്ങും.

പൂവിടുന്ന സമയത്ത് ജൈവ കീടനാശിനിയോ രാസ കീട നാശിനിയോ തളിക്കുവാൻ പാടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതിൻ്റെ കാരണം തേനീച്ച, അല്ലെങ്കിൽ വണ്ടുകൾ എന്നിവ പൂക്കളിൽ വരാതെ ഇരിക്കുകയും അത് പരാഗണം നടക്കാതിരിക്കുന്നതിനും കാരണമാകുന്നു.പൂക്കാലമായാൽ ചെടികൾക്ക് താങ്ങ് കൊടുക്കുന്നതാണ് നല്ലത്, കാരണം ഇത് ശക്തമായ മഴയിലും കാറ്റിലും താഴെ വീണ് പോകാതിരിക്കാൻ സഹായിക്കും.

പക്ഷികളും മൃഗങ്ങളും സൂര്യകാന്തിയുടെ തൈകൾ നശിപ്പിക്കാൻ സാധ്യതകൾ ഉണ്ട്. അത് കൊണ്ട് തന്നെ പ്രത്യേക ശ്രദ്ധ അതിന് കൊടുക്കണം, വളരെ പെട്ടെന്ന് തന്നെ വളരുന്നവയാണ് സൂര്യകാന്തി ചെടികൾ. വളമായി ഫോസ്ഫറസും പൊട്ടാസ്യവും കലർന്നതാണെങ്കിൽ അത് വളരെ പെട്ടെന്ന് തന്നെ പൂക്കും. 90 ദിവസം മുതൽ 150 ദിവസം വരെ പ്രായമായ ഇനങ്ങൾ സൂര്യകാന്തിക്കുണ്ട്.എള്ള് ആട്ടിയെടുക്കുന്ന ചക്കിൽ സൂര്യകാന്തി ആട്ടിയെടുത്ത് സൺഫ്ലവർ ഓയിൽ ഉണ്ടാക്കാം, എണ്ണ ആട്ടി എടുക്കുമ്പോൾ കിട്ടുന്ന പിണ്ണാക്ക് കാലിത്തീറ്റയാണ്.

courtesy farming world faisal

Leave a Reply

Your email address will not be published. Required fields are marked *