ബോളിവുഡ് സംസാരവിഷയം ബച്ചന്‍കുടുംബത്തിലെ ചുവര്‍ചിത്രമോ?..
ആരാധകർക്ക് ദീപാവലി ആശംസകൾ നേർന്നു കൊണ്ട് കുടുംബത്തിനൊപ്പമുള്ള ഒരു ഫോട്ടോ അമിതാഭ് ബച്ചൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഈ ഫോട്ടോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഫോട്ടോയുടെ പശ്ചാത്തലത്തിൽ കണ്ട മുന്നോട്ട് കുതിക്കുന്ന ഒരു വെളുത്ത കാളയുടെ പെയിന്റിങ്ങാണ് സമൂഹമാധ്യമങ്ങളില്‍ സംസാരവിഷയം
ചിലരാകട്ടെ പെയിന്റിങ്ങിനെ കുറിച്ച് അന്വേഷണവും തുടങ്ങി. ആ അന്വേഷണം ചെന്നവസാനിച്ചതാകട്ടെ പരേതനായ പ്രശസ്ത ഇന്ത്യൻ ചിത്രകാരൻ മൻ ജിത്ത് ( 1941-2008) ബാവയിലും. മൻ ജിത്തിന്റെ ‘ ബുൾ ‘(Bull) എന്ന പ്രശസ്ത പെയിന്റിംഗ് ആണിത്. ഏകദേശം നാലു കോടി രൂപയാണ് ഇതിന്‍റെ വിലയെന്നാണ് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ പറയുന്നത്.
ഓയിൽ പെയിന്റിംഗ് ഉപയോഗിച്ച് 137×172 സെന്റീമീറ്റർ ക്യാൻവാസിൽലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ശക്തി, വേഗം, ശ്രേഷ്ഠത, വിശ്വാസം, സമൃദ്ധി എന്നിവയാണ് ഈ ചിത്രം പ്രതിനിധീകരിക്കുന്നതെന്ന് വിശ്വസിക്കുന്നു. ഇന്ത്യൻ പുരാണേതിഹാസങ്ങളും സൂഫി ദർശനങ്ങളും ആധാരമാക്കിയുള്ളതാണ് ഇദ്ദേഹത്തിന്റെ സൃഷ്ടികളെറേയും. അതിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് ബുള്ളിന്റെ പെയിന്റിംഗ് എന്നാണ് വിലയിരുത്തുന്നത്.
ബച്ചൻ കുടുംബത്തിന് ആശംസകൾ നേർന്നും കുടുംബാംഗങ്ങളെ ഒന്നിച്ചു കണ്ടതിന്റെ സന്തോഷം പങ്കുവെച്ചും നിരവധി ആരാധകർ ഫോട്ടോയ്ക്ക് കമന്റ് ചെയ്തു. ഭാര്യ ജയബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, മകൾ ശ്വേത നന്ദ, പേരക്കുട്ടികൾ എന്നിവർ ഉൾപ്പെടുന്ന ഫോട്ടോയാ യിരുന്നു അത്.