മഞ്ജുവാര്യര്‍ സൗബിന്‍ ചിത്രം വെള്ളരിക്കപട്ടണം തുടങ്ങി

മഞ്ജു വാര്യര്‍-സൗബിന്‍ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന “വെള്ളരിക്കാപട്ടണം” എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. മാവേലിക്കര വെട്ടിയാര്‍ പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലായിരുന്നു പൂജ. മഞ്ജുവാര്യര്‍ ദീപം തെളിയിച്ചു. എം.എസ്.അരുണ്‍ കുമാര്‍ എം.എല്‍.എ സ്വിച്ചോൺ കർമ്മം നിര്‍വഹിച്ചു. അഭിരാമി ഭാര്‍ഗവന്‍ ആദ്യ ക്ലാപ്പടിച്ചു.


ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്റ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകൻ മഹേഷ് വെട്ടിയാറും ചേര്‍ന്ന് നിർവ്വഹിക്കുന്നു..സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,ഇടവേള ബാബു,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,വീണനായര്‍,പ്രമോദ് വെളിയനാട്,ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


അലക്സ് ജെം പുളിക്കൻ ഛായാഗ്രഹണം നിർവഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കെ ആർ മണി.അപ്പു ഭട്ടതിരി, അര്‍ജുന്‍ ബെൻ എന്നിവർ ചേര്‍ന്ന് എഡിറ്റിംങ് നിര്‍വഹിക്കുന്നു. മധു വാസുദേവൻ,വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന,പ്രൊഡക്ഷന്‍ ഡിസൈനർ-ജ്യോതിഷ് ശങ്കർ,അസോസിയേറ്റ് ഡയറക്ടർ-ശ്രീജിത് നായർ,കെ.ജി.രാജേഷ്കു മാർ,വാർത്തപ്രചരണം-
എ.എസ്.ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *