പഴയ ഫോൺ കൊടുത്തു പുതിയത് വാങ്ങുന്നവരാണോ; എങ്കിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

പലപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ വിറ്റിട്ടോ എക്സ്ചേഞ്ച് ചെയ്തിട്ടോ ആണ് പുതിയ ഹാർഡ് സെറ്റ് സ്വന്തമാക്കുന്നത്. ഇത് അപകടകരമാണ്. നിങ്ങളെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്. ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആന്ഡ്രോയിഡ് ഫോൺ വിൽക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ബാക്ക് അപ്പ് ചെയ്യാൻ മറക്കരുത്

ഫോണിലുള്ള പ്രധാനപ്പെട്ട ഡേറ്റയെല്ലാം പകർത്തിയെടുത്ത് വേറെ എവിടെയെങ്കിലും സുരക്ഷിതമായി സൂക്ഷിക്കുക. നിങ്ങളുടെ ഡേറ്റ ഗൂഗിൾ കാണുന്നത് കുഴപ്പമില്ലെങ്കിൽ അതിൽ പരമാവധി ഗൂഗിൾ ക്ലൗഡിലേക്ക് തന്നെ ബാക്ക് അപ്പ് ചെയ്യാം.ഗൂഗിൾ ബാക്ക് അപ് സ്വീകാര്യമായവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗൂഗിൾ ക്ലൗഡിൽ ഫോട്ടോയുടേയും വീഡിയോയുടേയും മുഴുവൻ റെസലൂഷനോടെയല്ല സൂക്ഷിക്കുക. അങ്ങനെ വേണമെങ്കിൽ നിങ്ങൾ ഗൂഗിൾ ക്ലൗഡ് പണം കൊടുത്ത് സബ്സ്ക്രൈബ് ചെയ്യണം.

യു എസ് ബി കേബിൾ വഴി ബാക് അപ്

ഫോട്ടോകളും വീഡിയോകളും യു എസ് ബി കേബിൾ വഴി കംപ്യൂട്ടറിലേക്ക് കോപ്പി ചെയ്യാനായാൽ അവയുടെ യഥാർത്ഥ റസല്യൂഷൻ സംരക്ഷിക്കാനാകും.

കോൺടാക്റ്റ്
ജിമെയിൽ അക്കൗണ്ടുമായി ഫോൺ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ കോൺടാക്റ്റ് സിങ്ക് ആയിട്ടുണ്ടാകും.

എല്ലാ അക്കൗണ്ടിൽ നിന്നും ലോഗ് ഔട്ട് ചെയ്യുക

ഫാക്ടറി റീസെറ്റ് ഫോണിലുള്ള എല്ലാം തന്നെ നീക്കിക്കളയുമെങ്കിലും പല ഗൂഗിൾ അക്കൗണ്ടുകളിൽ നിന്നും അത് ലോഗ് ഔട്ട് ചെയ്യിക്കില്ല. ഇതിനാൽ എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പാക്കാനായി ഗൂഗിളിന്റേതടക്കമുള്ള അക്കൗണ്ടുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്യുക

ഫോണിൽ മൈക്രോ എസ്ഡി കാർഡുകൾ ഇട്ടിട്ടുണ്ടെങ്കിൽ അത് ഉറപ്പായും തിരിച്ചെടുക്കണം. അല്ലെങ്കിൽ ഫോർമാറ്റ് ചെയ്താണെങ്കിൽ പോലും അത് കിട്ടുന്ന ആൾക്ക് വേണമെങ്കിൽ ഡേറ്റ റിക്കവറി ടൂളുകൾ ഉപയോഗിച്ച് ഡേറ്റ തിരിച്ചെടുക്കാൻ സാധിച്ചേക്കും. സിം കാർഡുകളുടെ കാര്യവും മറക്കേണ്ട. മറ്റൊന്നും ചെയ്തില്ലെങ്കിലും നടത്തി എന്ന് ഉറപ്പാക്കേണ്ടതാണ് ഫാക്ടറി റീസെറ്റ്. അക്കൗണ്ടുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്തതിന് ഫോൺ എൻക്രിപ്ഷൻ നടത്തിയതിന് ശേഷവും ചെയ്യേണ്ട കാര്യമാണ് ഫാക്ടറി റീസെറ്റ്.

Leave a Reply

Your email address will not be published. Required fields are marked *