സ്വപ്നവാഹനത്തിന്‍റെ ചിത്രം പങ്കുവച്ച് ഡിക്യു

തന്‍റെ വാപ്പിച്ചി മമ്മൂട്ടിയെപോലെ തന്നെ വാഹനങ്ങളോടും പുതിയ ടെക്നോളജിയോടും ക്രേസ് ഉള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍.തന്റെ ഡ്രീം കാറിനെ കുറിച്ച് സംസാരിക്കുകയാണ് ദുൽഖർ. ബിഎംഡബ്ല്യു M5 (E39) കാറിനെയാണ് ദുൽഖർ തന്റെ ഡ്രീം കാറായി വിശേഷിപ്പിച്ചത്.എന്റെ ഡ്രീം കാർ ഏതെന്ന് നിങ്ങൾ ചോദിച്ചാല്‍ എന്ന കുറിപ്പിനൊപ്പമാണ് ദുൽഖർ ബിഎംഡബ്ല്യു M5 (E39) ന്റെ ചിത്രം പങ്കുവച്ചത്. 1.69 കോടിയ്ക്ക് മുകളിലാണ് ബിഎംഡബ്ല്യു M5 കാറുകളുടെ വില വരുന്നത്.

ബ്ലൂ പോർഷെ പാനമേറ,ഗ്രീന്‍‌ നിറത്തിലുള്ള മിനി കൂപ്പർ, മെഴ്‌സിഡസ് ബെൻസ് ഇ ക്ലാസ്, മിത്സുബിഷി പജേരോ സ്പോർട്ട്, മെഴ്‌സിഡസ്-ബെൻസ് എസ്എൽഎസ് എഎംജി, 997 പോർഷ 911 കരേര എസ്, ടൊയോട്ട സുപ്ര, ഇ46 ബിഎംഡബ്ള്യു എം3 എന്നീ കാറുകളും ,ഡാറ്റ്‌സൺ 1200, ബിഎംഡബ്ള്യു 740 ഐഎൽ, ഡബ്ള്യു123 മെഴ്‌സിഡസ് ബെൻസ് ടിഎംഇ, പഴയകാല മിനി 1275 ജിടി കൂപ്പർ, ജെ80 ടൊയോട്ട ലാൻഡ് ക്രൂയ്സർ, വോൾവോ 240ഡിഎൽ സ്റ്റേഷൻ വാഗൺ എന്നിങ്ങനെ ക്ലാസിക് കാറുകളുടെ ശേഖരവും താരത്തിനുണ്ട്. ഇതിന് പുറമെ ബിഎംഡബ്യു മോട്ടോറാഡിന്റെ ആർ 1200 ജിഎസ് അഡ്വെഞ്ചർ, കെ1300 ആർ, ട്രയംഫിന്റെ ടൈഗർ എക്സ്ആർഎക്സ് അഡ്വഞ്ചർ, ട്രയംഫ് ബോൺവിൽ സ്റ്റീവ് മക്ക്വീൻ എഡിഷൻ തുടങ്ങിയ ബൈക്കുകളും ഡിക്യുവിന്‍റെ വാഹനശേഖരത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *