പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്ക് ടെക്നോ സ്പാർക് 8 പ്രോ; ഫിച്ചേഴ്സ് അറിയാം
ടെക്നോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി. ടെക്നോ സ്പാർക് 8 പ്രോ (Tecno Spark 8 Pro) ബംഗ്ലാദേശിലാണ് അവതരിപ്പിച്ചത്. ഇന്റർസ്റ്റെല്ലാർ ബ്ലാക്ക്, കൊമോഡോ ഐലൻഡ് കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാം. സെപ്റ്റംബറിൽ അവതരിപ്പിച്ച ടെക്നോ സ്പാർക്ക് 8 മോഡലിന്റെ പരിഷ്കരിച്ച പതിപ്പാണ് ടെക്നോ സ്പാർക്ക് 8 പ്രോ
ടെക്നോ സ്പാർക്ക് 8 പ്രോയുടെ 6 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ബംഗ്ലാദേശിലെ വില 16,990 ബിഡിറ്റി (ഏകദേശം 14,700 രൂപ) ആണ്. ഇന്ത്യയിൽ നേരത്തെ അവതരിപ്പിച്ച ടെക്നോ സ്പാർക്ക് 8ന്റെ 2ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 7,999 രൂപയായിരുന്നു. എന്നാൽ, പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല.
ഫീച്ചേഴ്സ് അറിയാം
ഡ്യുവൽ സിം (നാനോ) പ്രവർത്തിക്കുന്ന ടെക്നോ സ്പാർക്ക് 8 പ്രോ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള HiOS v7.6 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 6.8 ഫുൾ-എച്ച്‌ഡി+ ഡോട്ട് നോച്ച് ഡിസ്‌പ്ലേയാണ് ഹാൻഡ്‌സെറ്റിന്റെ മറ്റൊരു സവിശേഷത. 6 ജിബി റാമും 64 ജിബി ഇഎംഎംസി 5.1 ഇന്റേണൽ സ്‌റ്റോറേജ് ജോഡിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി85 പ്രോസസറാണ് ടെക്നോ സ്പാർക്ക് 8 പ്രോയുടെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് (256GB വരെ) വികസിപ്പിക്കാം
48-മെഗാപിക്സൽ പ്രൈമറി സെൻസറും 2-മെഗാപിക്സൽ ഷൂട്ടറും f/2.0 അപ്പേച്ചറുള്ള എഐ ലെൻസും ഉൾക്കൊള്ളുന്ന ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. സൂപ്പർ നൈറ്റ് മോഡ് 2.0, ബ്യൂട്ടി 4.0 എന്നിവ ക്യാമറയുടെ അധിക ഫീച്ചറുകളാണ്. പിന്നിൽ ഇരട്ട-എൽഇഡി ഫ്ലാഷുമുണ്ട്. സെൽഫിക്കായി ഡ്യുവൽ എൽഇഡി ഫ്ലാഷോടുകൂടിയ എട്ട് മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്
3.5എംഎം ഹെഡ്‌ഫോൺ പോർട്ട്, 4ജി, ബ്ലൂടൂത്ത് v5, എഫ്എം റേഡിയോ, ജിപിഎസ്/ എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോർട്ട്, ഒടിജി, വൈ-ഫൈ, യുഎസ്ബി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓഫ്ഷനുകൾ. 33W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ജി-സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയും ഉണ്ട്.