മുറിച്ചാല്‍ രക്തം ചീറ്റുന്ന മരത്തിന് പിന്നിലെ രഹസ്യം?
പ്രകൃതിയുടെ മായാജാലങ്ങല്‍ക്ക് ഒരു ഉത്തരം നല്‍കാന്‍ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അത്തരത്തിലൊരു കാര്യമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.യെമനിലെ (Yemen) മരം മുറിച്ചാല്‍ രക്തം പോലുള്ള ചുവന്ന കട്ടിയുള്ള ദ്രാവകം പുറത്തേക്ക് ഒഴുകും.
ഡ്രാഗൺ ബ്ലഡ് ട്രീ (Dragon Blood Tree) എന്ന വൃക്ഷം സക്കോട്ട ദ്വീപുകളിലാണ് (Sakota Islands) കാണപ്പെടുന്നത്.ചൂടുള്ള താപനിലയിൽ വളരുന്ന ഈ മരത്തിന് മറ്റ് വൃക്ഷങ്ങളെ അപേക്ഷിച്ച് ജലത്തിന്റെ ആവശ്യകത വളരെ കുറവാണ്. .
33 മുതൽ 39 അടി വരെ നീളം വെയ്ക്കുന്ന ഈ മരത്തിന്‍റെ ആയുസ്സ്. 650 വർഷമാണ്.ഈ മരങ്ങളുടെ താഴ്ഭാഗം പൂർണ്ണമായും പരന്ന നിലയിലാണ് കാണപ്പെടുന്നത്. മുകളിലേക്ക് എത്തും തോറും ശിഖരങ്ങൾ കട്ടിയുള്ളതായി വളരുന്നു. ഇലകൾ ഒരു കുടയുടെ ആകൃതിയിലാണ്. മരത്തിൽ നിന്നും വരുന്ന ചുവന്ന നിറമുള്ള റെസിൻ (resin) ആണ് ഈ മരത്തിന്റെ ഏറ്റവും വലിയ സവിശേഷത. മരം മുറിക്കുമ്പോൾ ചുവന്ന നിറമുള്ള റെസിൻ എന്ന ഈ ദ്രാവകം പുറത്തേക്ക് ഒഴുകും. ഇത് രക്തസ്രാവം പോലെയാണ് കാണപ്പെടുക.