ഐശ്വര്യ രാജേഷ് നായികയായെത്തുന്ന “ഡ്രൈവർ ജമുന”

നടി ഐശ്വര്യ രാജേഷ് പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഡ്രൈവർ ജമുന’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ഒരു മുഴുനീള ഡ്രൈവറുടെ വേഷത്തിൽ ആണ് ഐശ്വര്യ എത്തുന്നത്. ഫസ്റ്റ് ലുക്കിലെ ഐശ്വര്യ രാജേഷിന്റ ഗെറ്റപ്പിന് വലിയ പ്രശംസനീയമായ പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്..

‘ഒരു ഔട്ട്-ആൻഡ് ഔട്ട് റോഡ് മൂവി ആയിട്ട് ഒരുങ്ങുന്ന ഈ ചിത്രം ഒരു വനിതാ ക്യാബ് ഡ്രൈവറുടെ ഒരു ദിവസത്തിൽ സംഭവിക്കുന്ന നാടകീയ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് പറയുന്നത്. കിൻസ്ലിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം 18 റീൽസിന്റെ ബാനറിൽ എസ്പി ചൗത്താരിയാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അവസാന ഘട്ടത്തിൽ ആണ്. തമിഴിന് ​​പുറമെ തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ പുറത്തിറങ്ങും..

ഐശ്വര്യയെ കൂടാതെ, ഈ ചിത്രത്തിൽ ആടുകളം നരേൻ, ശ്രീരഞ്ജനി,’ അഭിഷേക്, ‘രാജാ റാണി’ ഫെയിം പാണ്ഡ്യൻ, കവിതാ ഭാരതി, പാണ്ടി, മണികണ്ഠൻ, രാജേഷ്, തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. ഗോകുൽ ബിനോയ് ആണ് ഛായാഗ്രഹണം, ജിബ്രാൻ സംഗീതവും, ഡോൺ ബാല (കല) & ആർ രാമർ എഡിറ്റിംഗും നിർവഹിക്കുന്നു. പി ആർ ഓ-ശബരി,യുവരാജ്.

Leave a Reply

Your email address will not be published. Required fields are marked *