ചര്‍മ്മം തിളങ്ങാന്‍ മുട്ടകൊണ്ടുള്ള ഫേസ്പാക്ക് തയ്യാറാക്കാം

മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് ഈർപ്പം നൽകും. അതെ സമയം മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിന് സഹായിക്കും. മുഖ സൗന്ദര്യത്തിനായി മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാം;

മുട്ടയുടെ വെള്ളയും നാല് ടീ സ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂൺ തണുത്ത പാലും മിക്സ് ചെയ്യുക. മുഖത്ത് ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുൻപ് പഞ്ഞി ഉപയോഗിച്ച് മുഖം ക്ലീൻ ചെയ്യുക. ശേഷം പാക്ക് മുഖത്തിടുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.


രണ്ട് മുട്ടയുടെ വെള്ളയും രണ്ട് ടീ സ്പൂൺ നാരങ്ങാ നീരും രണ്ട് ടീ സ്പൂൺ ഒലിവ് ഓയിലും നല്ല പോലെ മിക്സ് ചെയ്യുക. 30 മിനിറ്റ് നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുക.


രണ്ട് ടീ സ്പൂൺ കടലമാവ് മുട്ടയുടെ വെള്ളയിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് രണ്ട് ടീ സ്പൂൺ നാരങ്ങാ നീര് കൂടി ചേർക്കുക. ഇത് മുഖത്ത് പുരട്ടിയതിന് 15 മിനിറ്റ് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. എണ്ണ മായം നീക്കം ചെയ്യാൻ ഇത് മികച്ചൊരു ഫേസ് പാക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *