സാറയ്ക്ക് കൊടുക്കാം ബിഗ് സല്യൂട്ട് ; തൊഴിലാളികള്‍ക്ക്സമ്മാനം ഏഴര ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റും
ജോലിക്കാരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ഘടകമാണ് അതാത് സ്ഥാപനത്തിലെ അന്തരീക്ഷം. സ്ട്രെസ്സ് കൂടുതൽ ആണ് എങ്കിൽ പോലും മേലുദ്ദ്യോഗസ്ഥർ എംപ്ലോയീസിനോട് പെരുമാറുന്നതിനെ അനുസൃതമായിട്ട് ആയിരിക്കും അവർ വർക്ക് ചെയ്യുന്നത്. അത്തരത്തിൽ പെരുമാറിയ ഒരു കമ്പനി ഉടമസ്ഥ അടുത്തിടെ സന്തോഷം പങ്കു വെച്ചിരുന്നു. അവർ കൈവരിച്ച നേട്ടത്തിൽ ഉദ്യോഗസ്ഥർ വഹിച്ച പങ്കിനെ പറ്റിയും എടുത്ത് പറഞ്ഞിരിക്കുകയാണ് ആ വനിത.
സാറ ബ്ലാക്കലി എന്നാണ് ഈ കമ്പനി അവകാശിയുടെ പേര്. അമേരിക്കയിലെ തന്നെ അറിയപ്പെടുന്ന സ്പാങ്ക്സ് എന്ന സ്ഥാപനത്തിന്റെ ഈ ഓണർ ലോകത്തിലെ ഏറ്റവും മികച്ച ബോസ് എന്ന പേരിന് അർഹയാണ്. അടുത്തിടെ ഒരു നിക്ഷേപക സംരംഭം സാറയുടെ കമ്പനിയിൽ ഓഹരി സ്വന്തമാക്കിയതോടെ കമ്പനിയുടെ മൂല്യം 1.2 ബില്യൺ ഡോളർ (9000 കോടി) എന്ന നിലയിലേക്ക് ഉയർന്നു.ഇത് ആഘോഷിക്കാൻ ഒരു വമ്പൻ പാർട്ടിയാണ് ജോലിക്കാർക്കായി സാറ ഒരുക്കിയത്. എന്നാൽ ജോലിക്കാർക്കുള്ള സർപ്രൈസ് അതുകൊണ്ട് തീർന്നില്ല. ഓരോരുത്തർക്കും 10,000 ഡോളറും ( ഏഴര ലക്ഷം രൂപ)ലോകത്തെവിടേയ്ക്കും സഞ്ചരിക്കാനുള്ള രണ്ട് ഫസ്റ്റ്ക്ലാസ് ഫ്ലൈ ടിക്കറ്റുകളും നൽകിയാണ് സാറാ അവരെ ഞെട്ടിച്ചത്.
പാർട്ടിക്കിടെ അപ്രതീക്ഷിതമായുള്ള പ്രഖ്യാപനം ജോലിക്കാർക്ക് ജോലിക്കാർക്ക് അത്ഭുതമായിരുന്നു. താൻ ഏറെ സന്തോഷം അനുഭവിച്ച നിമിഷമായിരുന്നു അതെന്ന് സാറ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിക്കുന്നു. കമ്പനിയുടെ നേട്ടം ഓരോ ജോലിക്കാർക്കും അവർക്ക് ഇഷ്ടമുള്ള രീതിയിൽ ആഘോഷിക്കാൻ അവസരം ഒരുക്കണമെന്നും എന്നെന്നും ഓർമിക്കുന്ന ഒന്നായി അവരുടെയുള്ളിൽ നിലനിൽക്കണം എന്നുമുള്ള ആഗ്രഹത്തെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സാറ പറയുന്നു. പത്തോ ഇരുപതോ ജോലിക്കാർ മാത്രമുള്ള സ്ഥാപനമാണ് സാറയുടേത് എന്ന് കരുതിയെങ്കിൽ തെറ്റി. അഞ്ഞൂറിൽപരം ആളുകളാണ് കമ്പനിയിൽ ജോലിചെയ്യുന്നത്. 5000 ഡോളർ മാത്രം കയ്യിൽ കരുതി 21 കരുതി 21 കൊല്ലം മുമ്പാണ് സാറ സ്ഥാപനം ആരംഭിച്ചത്.
പ്രവർത്തനം ആരംഭിച്ചപ്പോൾ സാറ ബ്ലാക്കലിയുടെ സ്വപ്നം കമ്പനിയെ 100 കോടി ആസ്തിയിൽ എത്തിക്കുകയായിരുന്നു. അതിനായി ജോലിക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ കഠിനാധ്വാനം എടുത്ത് പറയേണ്ടത് ആണ്. എല്ലാവരുടെയും ആത്മാർത്ഥമായ പ്രവർത്തനം സാറയുടെ ആഗ്രഹം സഫലീകരിക്കുന്നതിന് കാരണമായി. ഉദ്ദേശ ലക്ഷ്യം കൈവരിച്ചപ്പോൾ എംപ്ലോയീസിന് ഗിഫ്റ്റ് നൽകുമെന്ന് പറയുന്നതിന്റെ ദൃശ്യവൽക്കരണവും സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.