അച്ഛന്റെ മൃദദേഹത്തിനരികെ നിന്ന് മോഡലിന്‍റെ ഫോട്ടോ ഷൂട്ട്
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വ്യത്യസ്തരീതിയിൽ ആണ് പലരും ഉപയോഗിക്കുന്നത്. കുറച്ച് ദിവസം മുമ്പ് ജെയ് റിവറ എന്ന മോഡൽ പോസ്റ്റ് ചെയ്ത ഫോട്ടോ ഷൂട്ട് ശ്രദ്ധ നേടിയിരുന്നു. ഒരുപാട് വിമർശനങ്ങളും ഇതിന് നേരെ ഉയർന്നു. പിതാവിന്റെ മൃതദേഹത്തിന് അരികെ നിന്നുള്ള ചിത്രങ്ങൾ ആയിരുന്നു അവ. മിയാമി സ്വദേശി ആണ് ജെയ്ൻ റിവറ. ഇൻസ്റ്റഗ്രാമിലൂടെ തന്റെ ഫോട്ടോസ് എല്ലാം താരം നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ ഇത് കുറച്ച് കടുത്ത് പോയി എന്നാണ് ചിലർ പറയുന്നത്. കുഴിമാടത്തിലേക്ക് യാത്രയാകുന്നതിന് മുൻപ് അച്ഛന്റെ അടുത്തുനിന്ന് ഫോട്ടോ പകർത്തിയിരിക്കുകയാണ് ജെയ് റിവറ.
അതും ഗ്ലാമർ ലുക്കിൽ. “ചിത്രശലഭം പറന്നു പോയി, നിത്യശാന്തി നേരുന്നു പപ്പ, നിങ്ങളായിരുന്നു എന്റെ അടുത്ത സുഹൃത്ത്. നന്നായി ജീവിച്ച ജീവിതം.”- ഇതായിരുന്നു ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പ്. ചിത്രങ്ങൾ വൈറലായതോടെ കടുത്ത വിമർശനങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നത്. അതോടെ ചിത്രങ്ങൾ നീക്കം ചെയ്തു.
ബ്ലാക്ക് കളറിലുള്ള സ്യൂട്ട് വസ്ത്രമാണ് ജെയ് അണിഞ്ഞിരിക്കുന്നത്. വ്യത്യസ്ത ഭാവത്തിൽ ഉള്ള ഫോട്ടോ ആണ് എടുത്തിരിക്കുന്നതും. സാധാരണ പങ്കു വെയ്ക്കാറുള്ളത് പോലെ പ്രേക്ഷക സ്വീകാര്യത ലഭിക്കും എന്ന് വിചാരിച്ച് ആണ് ഈ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, പതിവിന് വിപരീതമായി നേടിയതോ വിമർശനങ്ങളും.