പാലുണ്ണി അര്‍ബുദത്തിന് കാരണമാകുമോ?…
ചര്‍മത്തിന് പുറമെ ഉണ്ടാകുന്ന ചെറിയ വളര്‍ച്ചയാണ് അക്രോകോര്‍ഡോണ്‍സ് അഥവാ ക്യൂട്ടേനിയസ് പാപ്പിലോമ എന്നു വിളിക്കുന്ന പാലുണ്ണി. പൊതുവെ നിരുപദ്രവകാരിയാണെങ്കിലും പാലുണ്ണി അര്‍ബുദത്തിന് കാരണമാകുമോ എന്ന സംശയം പലര്‍ക്കുമുണ്ട്.
കഴുത്ത്, കക്ഷം, നാഭീപ്രദേശം, കണ്‍പോളകള്‍ തുടങ്ങിയ ചര്‍മത്തിന്റെ മടക്കുകള്‍ വരുന്ന ഭാഗങ്ങളിലാണ് ഇവ കൂടുതലായും കാണുക. ചര്‍മത്തിന്റെ നിറമോ അല്‍പം ഇരുണ്ട നിറമോ ആയിരിക്കും ഇവയ്ക്ക്. പാലുണ്ണി ഉണ്ടാകാനുള്ള കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഇതിന്, ജനിതകം ഒരു ഘടകമാണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.
കൂടാതെ പൊണ്ണത്തടി, പ്രമേഹം മൂലമോ പാലുണ്ണി വരാനുള്ള സാധ്യതയുണ്ട്. പാലുണ്ണി പലപ്പോഴും അര്‍ബുദ വളര്‍ച്ചയായി തെറ്റുദ്ധരിക്കാറുണ്ടെങ്കിലും ഇത് അപകടകാരിയല്ല. എന്നാല്‍ പാലുണ്ണിയില്‍ പുതിയ വളര്‍ച്ചയോ നിറ വ്യത്യാസമോ ഉണ്ടാവുകയാണെങ്കില്‍ ശ്രദ്ധിക്കണം. കൂടാതെ ആകൃതിയില്‍ മാറ്റം, വേദന, രക്തം വരിക തുടങ്ങിയവ സംഭവിച്ചാല്‍ ശ്രദ്ധിക്കണം.

