അല്ലു അര്‍ജുന്‍ ആരാധകരെ ഇളക്കിമറിക്കാന്‍ പുഷ്പയിലെ ഗാനം എത്തി

അരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻചിത്രമാണ് ചിത്രമാണ് പുഷ്പ. പതിവ് റൊമാന്‍റിംഗ് ലുക്കില്‍ നിന്നും റഫ് ക്യാരക്റ്ററുടെ ലുക്കിലാണ് അല്ലുഅര്‍ജുന്‍ പുഷ്പയിലെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ സിനിമാപ്രേമികള്‍ ഒന്നടങ്കം ചിത്രത്തിന്‍റെ വാര്‍ത്തകള്‍ക്കായി കാതോര്‍‌ത്തിരിക്കുകയാണ്. പുപ്ഷയിലെ മൂന്നാമത്തെ ലിറിക്കല്‍ സോംഗാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

രഞ്ജിത്താണ് ​ഗാനത്തിന്റെ മലയാളം വെർഷൻ പാടിയിരിക്കുന്നത്. ‘നീ പോടാ, ഇത് ഞാനാടാ’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് സിജു തുറവൂർ ആണ്. ദേവി ശ്രീ പ്രസാദ് ഈണമിട്ടിരിക്കുന്നു. പ്രതീക്ഷ തെറ്റാതെ അല്ലുവിൽ നിന്നും ഒരു ഫാസ്റ്റ് നമ്പർ ആണ് ഇക്കുറിയും വന്നുചേർന്നിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആശംസയുമായി ആരാധകരും രം​ഗത്തെത്തി.

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ രണ്ട് ലിറിക്കൽ വീഡിയോയ്ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.ചിത്രത്തിന്റെ ആദ്യ ഭാ​ഗം 2021 ഡിസംബർ 17നാണ് തിയറ്ററുകളിൽ എത്തുക. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായിട്ടാണ് നടന്‍ ഫഹദ് ഫാസില്‍ എത്തുന്നത്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്.
ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി പ്രവൃത്തിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്.
രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *