മാറുന്ന മേക്കപ്പ് സങ്കല്‍പ്പങ്ങള്‍

ഫാഷൻ ഷോകളിലും പാർട്ടികളിലും ഇന്ന് പോപ്പുലറായിക്കൊണ്ടിരിക്കുന്ന മേക്കപ്പ് രീതിയാണ് ഫാന്റസി മേക്കപ്പ്. ടിവിയിലും സിനിമയിലുമൊക്കെ സുന്ദരികളെ കാണുമ്പോൾ നാം അത്ഭുതപ്പെടാറില്ലേ. പാടുകൾ ഒന്നുമില്ലാതെ തിളങ്ങുന്ന മുഖത്തോടെ എത്ര മനോഹരമായാണ് മേക്കപ്പ് ഇട്ടിരിക്കുന്നതെന്ന് ചിലപ്പോഴെങ്കിലും നാം ആലോചിക്കാറില്ലേ. എന്നാൽ ഇതിനു പിന്നിലെ രഹസ്യം ഫാന്റസി മേക്കപ്പ് ആണ്.

ഫാന്റസി മേക്കപ്പ്

ഇന്ന് ലോക്കൽ ഫാഷൻ ഷോകളിലും തീം പാർട്ടികളിലും മറ്റ് ആഘോഷപരിപാടികളും ഒക്കെ ഗ്ലാമർ ഫാന്റസി മേക്കപ്പ് പോപ്പുലറാ യിക്കൊണ്ടിരിക്കുകയാണ് . ഇതൊരു എവർഗ്രീൻ ലുക്കാണ്.കടും നിറങ്ങളും സ്‌റ്റെൻസിൽസും ഉപയോഗിച്ച് മുഖത്തെ മനോഹരമാക്കുന്നു എന്നതാണ് മേക്കപ്പിന്‍റെ പ്രത്യേകത. തീമുകൾക്കനുസൃതമായി വ്യത്യസ്‌തങ്ങളായ ഡിസൈനുകളും നിറങ്ങളും സ്‌റ്റെൻസിലുകളും കൂടിച്ചേർന്ന് മുഖത്തിന് ഡ്രാമാറ്റിക് ലുക്ക് നൽകുന്നു . പണ്ടുകാലത്ത് നാടകങ്ങളിലും മറ്റും ഉപയോഗിച്ചിരുന്ന മേക്കപ്പിന്‍റെമാറിവന്ന ആധുനിക രൂപമാണീ മേക്കപ്പ്. റാമ്പ് ഷോപ്പിൽ ക്യാറ്റ്‌വാക്ക് നടത്തുന്ന മോഡലുകളാണ് ഈ മേക്കപ്പിന്‍റെ കടുത്ത ആരാധകർ.


ഫാന്‍റസി മേക്കപ്പ് – ഹൈലൈറ്റ്

ഏത് കാരക്‌റ്ററിലും മോഡലിനെ മേക്കപ്പ് ചെയ്യാമെന്നതാണ് ഈ മേക്കപ്പിന്‍റെ ഹൈലൈറ്റ്. മോഡലിന് വാംപെയർ ലുക്ക് നൽകണമെങ്കിൽ ഡാർക്ക് മെറൂൺ ലിപ്‌സ്‌റ്റികും സ്‌മോക്കി ഐ വിത്ത് റെഡ് ഷേഡും യോജിച്ച സ്‌റ്റെൻസിലുകളും മതി. ഇപ്രകാരം മോഡലിന് ഫെയറി ലുക്ക് നൽകാൻ കഴിയും.


ഫ്‌ളോറാ ആന്‍റ് ഫോണാ ഡിസൈൻ

പേര് പോലെ തന്നെ പ്രകൃതിയുടെ സ്വഭാവവും സൗന്ദര്യവും ആവാഹിച്ചെടുത്ത മേക്കപ്പ് രീതിയാണിത് . ഈ മേക്കപ്പിൽ ഋതുക്കളുടെ പ്രത്യേകത തന്നെ എടുത്തുകാട്ടാം. ഇലപൊഴിയും കാലമാണ് വേണ്ടതെങ്കിൽ മുഖം തൊട്ട് കഴുത്തു വരെ ഇലകൾ പൊഴിഞ്ഞു വീഴുന്നതു പോലെയുള്ള ഡിസൈൻ ഒരുക്കാം. വസന്തകാലമാണ് ആഗ്രഹിക്കുന്നതെങ്കിൽ വള്ളികളിൽ ഇലകൾ തളിർത്തു നിൽക്കുന്ന ഡിസൈനും ഒരുക്കാം.


ടെക്‌സ്‌ച്ചർ ഡിസൈൻ

ഒരു വസ്‌തുവിന്‍റെ ടെക്‌സ്‌ച്ചർ മനസ്സിലാക്കി ഡിസൈൻ ചെയ്യുന്ന രീതിയാണ് ഈ മേക്കപ്പിൽ അവലംബിക്കുന്നത്. ഉദാ: അനിമൽ സ്‌കിന്നിന്‍റെ ടെക്‌സ്‌ച്ചർ മുഖത്ത് മനോഹരമായി ഡിസൈൻ ചെയ്യാൻ സാധിക്കും. കൂടാതെ സ്‌റ്റെൻസിലിന്‍റെ സഹായത്തോടെ സ്വയം ഇഷ്‌ടമുള്ള ഡിസൈനും ചെയ്യാം.

ജ്യോമെട്രിക്കൽ ഡിസൈൻ

ഏത് ഡിസൈനും ഇതിൽ പരീക്ഷിക്കാം. ചതുരം, ത്രികോണം, വൃത്തം തുടങ്ങി എല്ലാ ജ്യോമെട്രിക്കൽ ആകൃതികളും മുഖത്ത് മനോഹരമായി ക്രിയേറ്റ് ചെയ്യാവുന്നതാണ്.

അബ്‌സ്‌ട്രാക്‌റ്റ് ഡിസൈൻ

ഒരു ക്യാൻവാസിൽ ഒരുക്കുന്ന അബ്‌സ്‌ട്രാക്‌റ്റ് ഡിസൈൻ പോലെയാണ് ഈ മേക്കപ്പ്. മനോഹരമായ ഒരു പെയിന്‍റിംഗിന്റെ പ്രതീതിയുളവാക്കുന്ന ഈ ഡിസൈനിന് പ്രത്യേകിച്ച് ആകൃതിയുണ്ടാവില്ല. എന്നാൽ വ്യത്യസ്‌തങ്ങളായ നിറങ്ങളുടെ ഒരു ഇഴ ചേരലായിരിക്കും ഇത്.

ഫാന്‍റസി മേക്കപ്പ് ആർട്ടിസ്‌ട്രീസ്

ക്രിസ്‌റ്റൽ:  ഫാന്റസി മേക്കപ്പിനെ ഹൈലൈറ്റ് ചെയ്യുന്നതിന് ക്രിസ്‌റ്റലുകളാണ് ഏറ്റവുമധികം ഉപയോഗിക്കുന്നത്.

ഫെദേഴ്‌സ്: കാരക്‌റ്റർ മേക്കപ്പ് നൽകുന്നതിന് ആർട്ടിഫിഷ്യൽ ഫെദേഴ്‌സ് ഉപയോഗിക്കാം.

ടാറ്റൂ: ഫാന്‍റസി മേക്കപ്പിൽ നോൺപെർമെനന്‍റ് ടാറ്റൂസ് ആണ് ഉപയോഗിക്കുന്നത് . ഓരോ തീമിനെയും അടിസ്ഥാനപ്പെടുത്തി യിരിക്കും ഇത് .

ബാംബൂസ്: ഫ്‌ളോറാ ആന്‍റ് ഫോണാ ഡിസൈൻ നൽകുന്നതിന് ബാംബൂസ് ഉപയോഗിക്കാറുണ്ട്.

കോണ്ടാക്‌റ്റ് ലെൻസ്: ഫാന്‍റസി ലുക്ക് പകരുന്നതിന് കോണ്ടാക്‌റ്റ് ലെൻസ് ഉപയോഗിക്കാറുണ്ട്. കാരണം മേക്കപ്പിൽ കണ്ണുകൾ മനോഹരമാക്കുക നിർണ്ണായകമാണ്.

ഫാന്‍റസി മേക്കപ്പ്

കളർ ബാലൻസ്
നിറങ്ങളുടെ സംയോജനമാണ് ഫാന്‍റസി മേക്കപ്പ്. ഇതൊരു ക്രിയേറ്റിവിറ്റിയാണ്.അതുകൊണ്ട് മേക്കപ്പിൽ കളർ ബാലൻസ് തീർച്ചയായും വേണം.

ഡിസൈൻ ബാലൻസ്: 
കളർ ബാലൻസിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയാണ് ഡിസൈൻ ബാലൻസ്. മുഖം നിറയെ ഡിസൈനുകൾ ഒരുക്കുക്കയെന്നല്ല. ക്രിയാത്മകമായി ഒരുക്കുകയെന്നതിലാണ് കാര്യം.
ക്രിയേറ്റിവിറ്റി

ക്രിയേറ്റിവിറ്റിയാണ് ഫാന്റസി മേക്കപ്പിനെ ശ്രദ്ധേയമാക്കുന്നത്.
എപ്പോഴും മേക്കപ്പിൽ എന്തെങ്കിലും ക്രിയേറ്റിവിറ്റി സൃഷ്‌ടിക്കാൻ ശ്രദ്ധിക്കണം. നിറങ്ങൾ വെച്ച് മിക്‌സ് ആന്‍റ് മാച്ച് ഡിസൈൻ ഒരുക്കാൻ തയ്യാറാവണം.

ആക്‌സസറീസ്

മേക്കപ്പിനൊപ്പം സ്‌പോർട്ടിംഗായ ആക്‌സസറീസും കൂടിയില്ലെങ്കിൽ മേക്കപ്പിന് ഒരു തിളക്കവും ഉണ്ടാകില്ല. ഫാന്‍റസി മേക്കപ്പിൽ ടൂൾസിന്‍റെയും പ്രൊഡക്‌റ്റിന്‍റെയും ഒരു വെറൈറ്റി തന്നെ വേണം. എയർബ്രഷ് ഉപയോഗിച്ച് ഈ മേക്കപ്പ് മികച്ച രീതിയിൽ ചെയ്യാം.

ഗ്ലാമറസ് ലുക്ക്

ഭൂരിഭാഗം താരങ്ങളും ആഗ്രഹിക്കുന്ന മേക്കപ്പ് രീതിയാണിത്. ഇപ്പോൾ ഈ മേക്കപ്പ് രീതി സാധാരണക്കാർ പോലും പരീക്ഷിക്കുവാൻ തുടങ്ങിയിരിക്കുന്നു. വിവാഹച്ചടങ്ങിലും വിവാഹ നിശ്ചയത്തിനുമെല്ലാം ഈ മേക്കപ്പ് രീതിയാണ് പെൺകുട്ടികൾ സ്വീകരിക്കുന്നത്. ഈവനിംഗ് പാർട്ടികളിലും ഗ്ലാമറസ് മേക്കപ്പ് സ്‌ഥാനം നേടിയിരിക്കുന്നു. പ്രായം കുറച്ച് തോന്നിപ്പിക്കുന്ന മേക്കപ്പാണിത്. ഗ്ലാമറസ് പരിവേഷവും ലഭിക്കുന്നു.

ഗ്ലാമറസ് മേക്കപ്പ് സ്‌റ്റൈൽ

സ്‌മോക്കി മേക്കപ്പ്: 
കണ്ണുകൾക്ക് വ്യത്യസ്‌തങ്ങളായ ഷെയ്‌ഡ്‌സ് നൽകുന്നത് ഒരു സ്‌മോക്കി ലുക്ക് തരും അതു മാത്രമല്ല കണ്ണുകളെ ഹൈലൈറ്റ് ചെയ്യുന്നതിന് ചുണ്ടുകൾക്ക് ന്യൂഡ് ലുക്ക് നൽകുന്നു.

കൊണ്ടൂർ മേക്കപ്പ്

മുഖത്തിന് ഗ്ലാമറസ് ഷെയിപ്പ് നൽകുന്ന രീതിയാണ് കൊണ്ടൂർ മേക്കപ്പ്. ഷേപ്പ് കറക്ഷനും ഈ മേക്കപ്പ് ഉപയോഗിക്കാറുണ്ട്. മേക്കപ്പിൽ ഉപയോഗിക്കുന്ന കോസ്‌മെറ്റിക്കുകൾ നല്ലവണ്ണം ബ്ലൻഡ് ചെയ്യേണ്ടി വരും. മേക്കപ്പിൽ യാതൊരു വിധ വ്യത്യാസങ്ങളും കാണാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് .

ഹെവി മേക്കപ്പ്

ഹെവി കളറുകളാണ് ഹെവി മേക്കപ്പിൽ ഉപയോഗിക്കുക. ഒപ്പം ആക്‌സസറീസും കോസ്‌മെറ്റിക്കുകളും ഹെവിയായിരിക്കും.

ന്യൂഡ് മേക്കപ്പ്

ഇൻവിസിബിൾ മേക്കപ്പാണിത്. മുഖത്ത് മേക്കപ്പ് ഇട്ടിട്ടുണ്ടോ എന്ന് പോലും മനസ്സിലാവില്ല. മുഖത്ത് എല്ലാത്തരം ന്യൂഡ് അല്ലെങ്കിൽ മ്യൂട്ട് കളറുകളും ഉപയോഗിക്കാമെന്നത് ന്യൂഡ് മേക്കപ്പിന്‍റെ പ്രത്യേകത.

തയ്യാറാക്കിയത് ഭാവന

Leave a Reply

Your email address will not be published. Required fields are marked *