പൃഥ്വിരാജ് ചൗഹാനായി അക്ഷയ്കുമാര്‍ ടീസര്‍ കാണാം
ചരിത്ര പുരുഷന്‍ പൃഥ്വിരാജ് ചൗഹാന്റെ ജീവിതം സിനിമയാകുന്നു.ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്ന അക്ഷയ് കുമാർ ആണ് ചിത്രത്തിൽ പൃഥ്വിരാജ് ചൗഹാനായി എത്തുന്നത്. മുൻലോകസുന്ദരി മാനുഷി ഛില്ലർ നായികയായി എത്തുന്ന ‘പൃഥ്വിരാജ്’ സിനിമയുടെ ടീസർ എത്തി. താരത്തിന്‍റെ ആദ്യബോളിവുഡ് ചിത്രം കൂടിയാണിത്.
സഞ്ജയ് ദത്ത്, സോനു സൂദ്, അശുതോഷ് റാണ, സാക്ഷി തൻവാർ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നു. ചിത്രം അടുത്തവർഷം ജനുവരി 21ന് തിയറ്ററുകളിൽ റിലീസ് ചെയ്യും