വേനലില്‍ കൂളാകാം
ഓരോ ദിവസവും ചൂട് കൂടി വരികയാണ്. വരുംവര്‍ഷങ്ങളില്‍ ചൂട് വളരെ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകരും മുന്നറിയിപ്പ് നല്‍കുന്നു. കൊടും ചൂടിൽ കൂടുതൽ ചൂട് തോന്നാത്ത വസ്ത്രം ധരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. പരുത്തി,ലിനന്‍ വസ്ത്രങ്ങള്‍ വാഡ്രോബിന്‍റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കണം.
ജീൻസിന് പകരം പാന്‍റ്സ്, ലോവർ, ഷോർട്ട്‌സ്, പാവാട അല്ലെങ്കിൽ പരുത്തി കൊണ്ട് നിർമ്മിച്ച കാർഗോ പാന്‍റ്, മിക്സ് കോട്ടൺ, ചിനോസ് അല്ലെങ്കിൽ ഹോസിയറി കോട്ടൺ എന്നിവ ഉപയോഗിക്കാം.ഷോർട്ട്‌സ്, ഹാഫ് സ്ലീവ്, സ്ലീവ്‌ലെസ് കുർത്തകൾ, ഷോർട്ട് കുർത്തകൾ, പോളോ ടി- ഷർട്ടുകൾ എന്നിവ ഈ ദിവസങ്ങൾക്ക് അനുയോജ്യമാണ്
വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ്, ശരീരത്തിൽ ടാനിംഗ് ഉണ്ടാകാതിരിക്കാൻ നല്ല ബ്രാൻഡ് സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഉറപ്പാക്കുക.
വേനലില്‍ വെള്ളത്തിന്‍റെ അഭാവം മൂലമാണ് പലപ്പോഴും നിർജ്ജലീകരണം സംഭവിക്കുന്നത്. അതിനാൽ തീർച്ചയായും ഭക്ഷണത്തിൽ ജ്യൂസ്, തേങ്ങാവെള്ളം തുടങ്ങിയവ ഉൾപ്പെടുത്തുക ഹെവി മേക്കപ്പും ആഭരണങ്ങളും വേനലില്‍ ഒഴിവാക്കാം.