യൂത്തിന് പ്രീയം ഫോക്സ് ലെതറിനോട്
ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ മേഖലയെ ഉറ്റു നോക്കിയിരിക്കുന്നവരാണ് പലരും. വസ്ത്രങ്ങളിലും മറ്റും വ്യത്യസ്ത രീതിയിലുള്ള മാതൃകകൾ വിപണി കീഴടക്കുക ആണ്. ട്രെൻഡിങ്ങ് നിരയിലൂടെ ജന ശ്രദ്ധ നേടി എടുക്കുന്ന മോഡലുകൾക്ക് കണക്കില്ല. അവയെ വിൽപ്പനയിൽ എത്തിക്കുന്നതിന് കച്ചവടക്കാർ കാണിക്കുന്ന താൽപര്യവും എടുത്ത് പറയേണ്ടത് തന്നെ. ഇപ്പോഴിതാ ‘ഫോക്സ് ലെതർ’ അഥവാ ‘ഫേക്ക് ലെതർ’ എത്തിയിരിക്കുക ആണ്.

ലെതർ മെറ്റീരിയൽ ഉപയോഗിച്ച് നിർമ്മിച്ച് എടുക്കുന്ന മനോഹരമായ വസ്ത്ര മോഡലാണ് ഫോക്സ് ലെതറുകൾ. സാധാരണ തുണിത്തരങ്ങൾ പോലെ ആണ് ഇതും. വായുസഞ്ചാരം ലഭിക്കും എന്ന് മാത്രമല്ല ഉപയോഗിക്കാനും എളുപ്പം ആണ്.

അടുത്തിടെ ഹോളിവുഡിലെയും മോളിവുഡിലെയും നായികമാർ ഈ മാതൃക അണിഞ് ഉള്ള ഫോട്ടോ എടുത്ത് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. അടിപൊളി ലുക്കിലുള്ള ചിത്രങ്ങൾക്ക് താഴെ അവർ നൽകിയ കമന്റും ശ്രദ്ധേയമായി. ഡ്രസ്സിനെ പറ്റിയും താരങ്ങൾ സൂചിപ്പിച്ചിരുന്നു. തുടർന്ന് ആണ് ഇത് ആരാധകരായ ഫാഷൻ പ്രേമികളുടെ ദൃഷ്ടിയിൽ പതിഞ്ഞത്. വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ ആണ് ഈ മെറ്റീരിയൽ ഉപയോഗിച്ച് ഡിസൈനേഴ്സ് തുന്നി ചേർത്ത് ഇരിക്കുന്നത്. കാഴ്ചയിലും ഫോക്സ് ലെതറുകൾ ഭംഗി നിറയ്ക്കുന്നു.