ധ്യാൻ ശ്രീനിവാന്‍റെ ” ബുള്ളറ്റ് ഡയറീസ് ” തുടങ്ങി
ധ്യാൻ ശ്രീനിവാസൻ, രഞ്ജിപണിക്കർ,പ്രയാഗ മാർട്ടിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് മണ്ടൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന” ബുള്ളറ്റ് ഡയറീസ് ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂർ കരുവാഞ്ചൽ കാപ്പിമല ജംങ്ഷനിൽ ആരംഭിച്ചു.
ആൻസൺ പോൾ,ജോണി ആന്റെണി,ശ്രീകാന്ത് മുരളി,സലീംകുമാർ,അൽത്താഫ് സലീം,ശ്രീലക്ഷമി എന്നിലരാണ് മറ്റു പ്രമുഖ താരങ്ങൾ.ബി ത്രി എം ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു.കൈതപ്രം,റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.എഡിറ്റർ- രഞ്ജൻ എബ്രാഹം.
പ്രൊഡക്ഷൻ ഡിസൈനർ-അനിൽ അങ്കമാലി,കല-അജയൻ മങ്ങാട്,മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-രാംദാസ് മാത്തൂർ, പരസ്യകല-യെല്ലോ ടൂത്ത്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബിൻ കൃഷ്ണ,ഉബൈനി യൂസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ.പി ആർ ഒ-എ എസ് ദിനേശ്.