ചന്ദ്രലക്ഷമണനും ടോഷ്ക്രിസ്റ്റിയും വിവാഹിതരായി
മിനിസ്ക്രീന്‍ താരജോഡികളായ ചന്ദ്രലക്ഷമണനും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി.എറണാകുളത്ത് വെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പാരമ്പരയായ ‘സ്വന്തം സുജാത’യിലൂടെയാണ് ഇരുവരും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായത്. സിനിമയില്‍ നിന്നും സീരിയിലിലേക്ക് വന്ന നടിയാണ് ചന്ദ്ര ലക്ഷ്മൺ. തമിഴ് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ ചന്ദ്ര പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു. സഹസ്രം എന്ന ചിത്രത്തിലൂടെയാണ് ടോഷ് അഭിനയ രംഗത്തേക്ക് എത്തിയത്.