എബ്രിഡ് ഷൈൻ നിവിൻ പോളി കൂട്ട് കെട്ടിന്റെ മഹാവീര്യരരുടെ വിശേഷങ്ങളിലേക്ക്

നിവിന്‍ പോളി,ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷെെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” മഹാവീര്യര്‍ ” എന്ന ചിത്രീകരണം രാജസ്ഥാന്‍ ജയ്പൂരില്‍ ആരംഭിച്ചു.

പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കന്നട നടി ഷാന്‍വി ശ്രീവാസ്തവനായികയാവുന്നു.ലാല്‍,സിദ്ധിഖ്,മേജര്‍ രവി,വിജയ് മേനോന്‍,കൃഷ്ണ പ്രസാദ്,അശ്വിന്‍ കുമാര്‍,സൂരജ് കുറുപ്പ്,സുധീര്‍ പറവൂര്‍,ഭാനുമതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ചന്ദ്രമോഹന്‍ ശെല്‍വരാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.കെെതപ്രത്തിന്റെ വരികള്‍ക്ക് ഐഷാന്‍ ചബ്ര സംഗീതം പകരുന്നു.എഡിറ്റര്‍-മനോജ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എല്‍ ബി ശ്യാം ലാല്‍,കല-അനീസ് നാടോടി,മേക്കപ്പ്-ലിബിന്‍ മോഹനന്‍,വസ്ത്രാലങ്കാരം-മെല്‍വി,ചന്ദ്രകാന്ത്,നിവേദിത,സൗണ്ട്-സൗണ്ട് ഫാക്റ്ററി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കര്‍,സൗണ്ട് മിക്സിംങ്-രാജാകൃഷ്ണന്‍.

എബ്രിഡ് ഷെെന്റെ അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യര്‍.പത്തു വര്‍ഷങ്ങള്‍ക്കു ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് “മഹാവീര്യര്‍”.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *