കാർറ്റൈൻ കൊണ്ടൊരു ഫ്ലവർ ഫ്രെയിം
രോഷ്നി (ഫാഷൻ ഡിസൈനർ )
മുട്ട കൊണ്ടുവരുന്ന കാർറ്റൈൻ കൊണ്ട് ഫ്രയിം എങ്ങനെ ഉണ്ടാക്കാം എന്ന് നമ്മുക്ക് നോക്കാം.
കാർറ്റൈൻ ന്റെ ആറു എണ്ണത്തിന്റെ പീസ് ആണ് ഫ്ലവർ ആയി സെറ്റ് ചെയ്യാൻ വേണ്ടത്. പീസ് ആയി ആദ്യം കട്ട് ചെയ്യുക. സൈഡിൽ പൊങ്ങിനിൽക്കുന്ന ഭാഗം കട്ട് ചെയ്ത് കളയുക.
അഞ്ചു പെറ്റൽ വരുന്ന രീതിയിൽ വൈറ്റ് സർക്കിൾ വരയ്‌ക്കുക. എന്നിട്ട് ഷെയപ്പ് ൽ കട്ട് ചെയ്യുക. എല്ലാം ഇത്തരത്തിൽ അഞ്ചു പെറ്റൽ ആയി കട്ട് ചെയ്തു എടുക്കുക. ഇങ്ങനെ ചെയ്തു എടുക്കുന്ന പെറ്റലിന്റെ നടുക്ക് കട്ട് ചെയ്ത് മടക്കി ഗ്ലു ചെയ്ത് കൊടുക്കാം. നാല് പെറ്റലുകൾ എടുത്ത് ജോയിന്റ് ചെയ്ത് ഗ്ലു ഇടാം. ശേഷം ഒരു സെക്കന്റ് അമർത്തിപിടിച്ചു കൊടുക്കാം. പശ ഉണങ്ങി സെറ്റ് ആകാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. സെറ്റ് ആയി കഴിയുമ്പോൾ പതുക്കെ വിടർത്തി കൊടുക്കാം. ഇപ്പോൾ റോസ് പോലെ ആയി കഴിഞ്ഞു. ഇങ്ങനെ തയ്യാറാക്കി എടുത്ത് ഫ്ലവർ ഫ്രെയിമിൽ ഒട്ടിച്ചു കൊടുക്കാം. ഫ്രെയിം കോസ്റ്റർ വാങ്ങി ക്കാൻ കിട്ടും. അല്ല എന്നുണ്ടെങ്കിൽ കാർഡ്ബോർഡ് സ്‌ക്വയർ ഷെയപ്പൽ വെട്ടി എടുത്ത് ഫ്ലവർ സെറ്റ് ചെയ്തു കൊടുക്കാം. ഇതു നിങ്ങളുടെ വാഷിംബെയ്‌സ് ന്റെ കണ്ണാടിയിൽ സെറ്റ് ചെയ്തു കൊടുക്കുന്നത് ഭംഗിയായിയിരിക്കും.