നഷ്ട്ട പ്രണയമേ
ജിബി ദീപക്
പാറുന്നൊരിളം കാറ്റായ്
നേർത്തൊരു പൂവിതളായ്
തൂവലായ് ,എന്നെ
തഴുകിയകന്നൊരു
പ്രണയമേ,,,,,
എൻ നഷ്ട്ട സ്വപ്നമേ.
എൻ ഹൃദയ വിപഞ്ചിക
മീട്ടും തന്ത്രികളിൽ
അപൂർവ്വ രാഗമായ്
എൻ ആകാശ ചെരുവിലെ
തിളങ്ങും താരമായ്
ഉയിരായ്
ഗന്ധമെഴും സുമമായ്
നീയാകും പൂങ്കാറ്റിനെ
ഞാൻ ചേർത്ത് വെച്ചിരുന്നുവോ,,,
ആമ്പൽ നിലാവിനായ്
വെമ്പൽ കൊണ്ടത് പോൽ
പാരിജാതം ഇളം തെന്നലിനായ്
കാത്ത് നിന്നത് പോൽ
പ്രണയമാം പൂവാടിയിൽ
പ്രിയനേ,,,
നിനക്കായിതാ ഞാനും,