ഡാഡി കൂൾ ആകാം
വിവാഹശേഷം ജീവിതം വിജയകരമയി കൊണ്ടുപോകാനാഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ പലകാരണങ്ങള്‍ക്കൊണ്ടും എല്ലാവര്‍ക്കും അത് സാധിക്കാറില്ല
ബിസിനസ്, ജോലി തിരക്കുകൾക്കിടയിൽ അൽപസമയം കുടുംബവുമായി ചെലവിടാത്തത് പലരുടെയും ലൈഫും പാതിവഴിയിൽ മുറിഞ്ഞു പോവാൻ ഇടയാക്കും.
കുട്ടികളെ എല്ലാ കാര്യങ്ങളും നോക്കുക എന്നത് സ്ത്രീകളുടെ മാത്രം ജോലി ആണെന്നാണ് പല ഭർത്താക്കന്മാരും ധരിച്ചുവെച്ചിരിക്കുന്നത്. എത്ര ജോലിത്തിരക്കുകൾ ഉണ്ടായാലും സ്ത്രീകൾ കുട്ടികളുടെ കാര്യം ശ്രദ്ധിക്കണമെന്ന് ഇക്കൂട്ടർക്ക് നിർബന്ധമാണ്.കുട്ടികളുടെ കാര്യത്തിൽ അച്ഛനും അമ്മയ്ക്കും തുല്യ ഉത്തരവാദിത്വം ആണെന്ന് പലരും മറന്നു പോകുന്നു. നിങ്ങൾക്ക് എത്ര തിരക്കുണ്ടായാലും കുട്ടികളുടെ കാര്യത്തിനുവേണ്ടി അല്പം നേരം മാറ്റിവയ്ക്കുന്നത് കുടുംബ ബന്ധത്തിൻറെ ആഴം കൂട്ടാൻ ഉപകരിക്കും. മാത്രമല്ല അച്ഛന് തങ്ങളുടെ കാര്യത്തിൽ ശ്രദ്ധ ഉണ്ട് എന്നത് കുട്ടികൾക്കും ഉണ്ടായിരിക്കും.
കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നത് നിങ്ങളുടെ ഭാര്യയ്ക്കും സന്തോഷമുള്ള ഒരു കാര്യം ആയിരിക്കും. കുട്ടികളുടെ കാര്യത്തിൽ പരസ്പരധാരണയോടെ കൂടി കാര്യങ്ങൾ ചെയ്യുന്നത് കുടുംബ ബന്ധം സുഗമമാക്കും.
കുട്ടികള്‍ക്കെപ്പോഴും അവരുടെ അച്ഛനാകും സൂപ്പര്‍ ഹീറോ. അവരോടൊപ്പം കൂട്ടുകൂടുന്ന അവരുടെ ചെറിയ ചെറിയ സന്തോഷങ്ങളില്‍ പങ്കുചേരുന്ന, അവര്‍ക്ക് പരിഭവം പറയാനും, പിണങ്ങാനും ഇണങ്ങാനുമൊക്കെ കഴിയുന്ന അച്ഛന്മാരോടാകും കുട്ടികള്‍ക്ക് പ്രിയം. അതുകൊണ്ട് തന്നെ കുട്ടികളോടുള്ള അനാവശ്യ കാർക്കശ്യം ഒഴിവാക്കിയാല്‍ തന്നെ നിങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ട അച്ഛൻആകാന്‍ കഴിയും. എപ്പോഴും ഒരു നല്ല കേള്‍വിക്കാരനാകാന്‍ ശ്രമിക്കുക. അവരെ കേള്‍ക്കാന്‍ കഴിയുമ്പോള്‍ തന്നെ ഒരു സുഹൃത്ത് ബന്ധം അവിടെ ഉടലെടുക്കും അത് നിങ്ങളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത കൂട്ടാന്‍ സഹായിക്കും.