പ്രായം ഇരുപത്തിയഞ്ചാണോ ; ഈ ഭക്ഷണക്രമമാണോ നിങ്ങളുടേത്..?..

നിങ്ങൾക്കറിയാമോ ….!25 വയസ്സിൽ സ്ത്രീ ശരീരം അതിൻറെ പൂർണ്ണ വളർച്ചയിലേക്ക്കടക്കുന്നതാണ് .ശരീരം ആരോഗ്യമായും, ഊർജ്ജസ്വലമായുമിരിക്കാന്‍ പോഷകസമ്പന്നമായ ഭക്ഷണക്രമം ഉറപ്പാക്കേണ്ടത് അത്യന്താപേഷിതമാണ് ,പ്രത്യേകിച്ച് 25 വയസ്സിനു ശേഷം . തിരക്ക് പിടിച്ച ലോകത്ത് സ്ത്രീകൾ പലപ്പോഴും അവരുടെ ആരോഗ്യ കാര്യങ്ങൾക്ക് വേണ്ടത്ര ശ്രദ്ധകൊടുക്കാറില്ലെന്ന് മാത്രമല്ല ഭക്ഷണവും കൃത്യസമയത്ത് കഴിക്കാറില്ല. ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍സും മിനറല്‍സും ലഭിച്ചില്ലെങ്കില്‍ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നത്തിന് വഴിതെളിക്കും. നല്ലഭക്ഷണം മറ്റുള്ളര്‍ക്ക് വിളമ്പിയാല്‍ മാത്രം പോയ അവരവരും കൃത്യസമയത്ത് കൃത്യതയോടെ ആഹാരം കഴിക്കാനും ശ്രദ്ധിക്കണം. 25 വയസ്സിനു ശേഷം ഓരോ സ്ത്രീയും സമീകൃതവും പോഷകസമ്പന്നവുമായ ഭക്ഷണക്രമം പാലിക്കേണ്ടത് നിർബന്ധമാണ് .ഇത്തരം ഭക്ഷണക്രമങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

കാർബോഹൈഡ്രേറ്റ്; 25 വയസ്സിനു ശേഷം സ്ത്രീ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുന്നതായി ആയി കാണാം . കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കൊഴുപ്പ് പെട്ടെന്ന് വർധിക്കാതെ ശരീരത്തെ തടുക്കുകയും ഊർജ്ജസ്വലത നിലനിർത്തുകയും ചെയ്യുന്നു .ഇത്തരം ഭക്ഷണങ്ങൾ വ്യായാമത്തിന് ശക്തി നൽകുകയും ഊർജ്ജസ്വലത നിലനിർത്തുകയും ചെയ്യുന്നു .ഭക്ഷണക്രമത്തിൽ യഥേഷ്ടം ധാന്യങ്ങൾ ഓട്സ് മുഴുവൻ ഗോതമ്പ് പാസ്ത എന്നിവ ഉൾപ്പെടുത്തി സങ്കീർണമായ കാർബോഹൈഡ്രേറ്റ് ഡയറ്റ് വരുത്താം .

ഫൈബർ ;പകുതിയിലധികം രോഗങ്ങളുടെയും തുടക്കം മോശം ദഹനത്തിലൂടെയാണ് സംഭവിക്കുന്നത് .ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിന് ഫൈബർ അടങ്ങിയ ഭക്ഷണം സഹായിക്കുന്നു ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി ശരീരത്തിൽ ഫൈബർ നിലനിർത്താം .ചിയ സീഡ് ,ബ്ലാക്ക് ബെറീസ് ,കിഡ്നി ബീൻസ് ,പയർ വർഗ്ഗങ്ങൾ ,ഇലക്കറികൾ ഫൈബർ ധാരാളമായി നൽകുന്നു .

പ്രോട്ടീൻ; മുടികളുടെ വളർച്ചയിലും പേശികളുടെ ബലത്തിനും നഖങ്ങളുടെ വളർച്ചയിലും സങ്കീർണമായ പങ്ക് പ്രോട്ടീൻ വഹിക്കുന്നു .ചിക്കൻ മുട്ട സോയ ചങ്ക്സ് പയർ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആവശ്യമായ പ്രോട്ടീൻ ശരീരത്തിൽ ഉറപ്പുവരുത്താൻ സാധിക്കുന്നു .

തയ്യാറാക്കിയത് തന്‍സി

Leave a Reply

Your email address will not be published. Required fields are marked *