കടലമാവ് ഫേസ്പാക്കിന്‍റെ മാജിക്ക് അറിയണോ.? ഇതൊന്ന് പരീക്ഷിച്ചു നോക്കൂ..
ഓഫീസിലും കോളജിലും പോകുമ്പോള്‍ അമിതമായി മേക്കപ്പ് ഇടുന്നവരാണോ നിങ്ങള്‍. എന്നാല്‍ മേക്കപ്പ് ഇടുന്ന പോലെ പ്രധാനമാണ് മേക്കപ്പ് റിമൂവ് ചെയ്യുന്നതും. ഇതിനായി വിലകൂടിയ കോസ്മെറ്റിക്ക് ഐറ്റം വാങ്ങി പൈസകളയാതെ നാച്ചുറലായി എങ്ങനെ മുഖം വൃത്തിയാക്കാമെന്ന് നോക്കാം.
ഫേസ്പാക്ക് തയ്യാറാക്കുന്നവിധം
ഒരു പാത്രത്തിൽ രണ്ടോ മൂന്നോ സ്പൂണ്‍ കടലമാവും ഒരോ സ്പൂണ്‍വീതം നെയ്യ്, ഒലിവ് ഓയിൽ, അല്ലെങ്കിൽ കരിംജീരക എണ്ണയും ചേർക്കുക. ശേഷം ആവശ്യത്തിന് കുറുകിയ പാലും ചേർത്ത് മാവ് കുഴമ്പ് രൂപത്തിൽ കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് ഒരു ഫെയ്സ് ലിഫ്റ്റിംഗ് ടൂൾ പോലെ മുഖത്തിൽ താഴെ നിന്ന് മുകളിലേക്ക് എന്ന രീതിയിൽ നല്ലപോലെ മസാജ് ചെയ്യുക .
തുടർച്ചയായി ഇങ്ങനെ ചെയ്യുന്നത് മുഖത്തെ അഴുക്കുകൾ നീങ്ങി ഫേസ് ഗ്ലോയാകും.ചർമ്മത്തിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ തീർച്ചയായും ഒരു പ്രധാന ഭാഗമാണെങ്കിലും, അവ പ്രയോഗിക്കുന്ന രീതിയും അത്യന്താപേക്ഷിതമാണ്. മുഖത്തെ മസാജുകൾ പലപ്പോഴും പലരും അത്ര കാര്യമാക്കാറില്ലെങ്കിലും നല്ല ചർമ്മത്തിന് മസാജുകൾ വളരെ പ്രധാനമാണ്. ശരിയായ ടെക്നിക്കുകൾ ഉപയോഗിച്ച്, ചുളിവുകൾ മുതൽ ദൃഢത, രക്തചംക്രമണം വരെ എല്ലാം എളുപ്പത്തിൽ പരിഹരിക്കാനാകും.
തന്‍സി