ചെരിപ്പ് പൊടിഞ്ഞുപോയി എന്ന സങ്കടം ഇനി വേണ്ടേ വേണ്ടേ…….
വര്‍ക്ക് ഫ്രം ഹോം ആയതോടെ നമ്മുടെ വിരുതന് തൊഴിലില്ലായ്തായ്രിക്കുകയാണ്. അത് മറ്റാരും അല്ല നമ്മുടെ ചെരുപ്പ് തന്നെ.. കുറച്ചു ദിവസം ഉപയോഗിക്കാതെ ഇരുന്നാല്‍ ഫുട് വെയേർസ് ഫംഗസ് കേറി നശിക്കാന്‍ സാധ്യത കൂടുതല്‍ ആണ്.ഫുട് വെയേർസ് ഫ്രഷ് ആയും, കേടുകൂടാതിരിക്കുവാന്‍ അവ ഉപയോഗശേഷം നന്നായി വൃത്തിയാക്കുകയും ഈർപ്പം തട്ടാതെ സൂക്ഷിക്കുകയും വേണം.
ഈ ലോക്ക്ഡൗൺ സമയത്ത് അധികം ഉപയോഗമില്ലാതിരിക്കുമ്പോൾ, ലെതർ പോലുള്ളവ പൊടിഞ്ഞുപോകാൻ സാധ്യത ഉണ്ട്.മൈൽഡ് സോപ്പോ ഡിറ്റെർജന്റോ ലയിപ്പിച്ച വെള്ളത്തിൽ സോഫ്റ്റ് തുണി മുക്കിയ ശേഷം ചെളി തുടച്ചു കളയുക.ടിഷ്യു കൊണ്ടോ ഉണങ്ങിയ മൃദുലമായ തുണികണ്ടോ ഈർപ്പമെല്ലാം തുടച്ചുകളയുക.എയർ ഡ്രൈ ചെയ്തശേഷം ഡസ്റ്റ് ബാഗിൽ ഇട്ടു സൂക്ഷിക്കുക