ട്രെന്റായി സ്നിക്കേഴ്സ് ഷൂ
യൂത്തിനും മധ്യവയസ്ക്കര്‍ക്കും കംഫര്‍ട്ടബിള്‍ ആയി ഉയോഗിക്കാവുന്ന ഹാഫ് ഷൂ ‘സ്നിക്കേഴ്സ്’ ആണ് ഇപ്പോഴത്തെ ട്രന്റ്. ഏത് കാലവസ്ഥയിലും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.
മാക്സിയോ ജീന്‍സോ സാരിയോ നിങ്ങളുടെ വസ്ത്രം ഏതുമാകട്ടെ സ്നിക്കേഴ്സ് ഷൂ കംഫര്‍ട്ടബിള്‍ ആയും ആത്മവിശ്വാസത്തോടെയും ധരിക്കാം.
സാരി ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേകമായി പുതിയ പല നിറങ്ങളില്‍ പുതിയ ഡിസൈനിലാണ് സ്നിക്കേഴ്സ് വിപണിയില്‍ എത്തിയിരിക്കുന്നത്
ബഡ്ജറ്റ് ഓര്‍ത്ത് തലകറങ്ങേണ്ട. സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിലയാണ് പ്രമുഖ ചെരിപ്പ് സംരംഭകര്‍ ഷൂവിന് ഏര്‍പ്പെടുത്തിയിട്ടുള്ളത്.