ഫ്രഞ്ച് നടൻ ഗാസ്പാർഡ് ഉല്യെഷൽ സ്കീയിങ്ങ് അപകടത്തിൽ മരിച്ചു

കിഴക്കൻ ഫ്രാൻസിലെ ആൽപ്സ് പർവത നിരകളിൽ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. സ്കീയിങ്ങിനിടയിൽ മറ്റൊരാളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന് ഉടനെ തന്നെ ഹെലികോപ്റ്റർ മാർഗം ഹോസ്പിറ്റലിൽ എത്തിച്ചു . ബുധനാഴ്ച മരണത്തിന് കീഴടങ്ങി. 2001 ൽ പുറത്തിറങ്ങിയ ബ്രദർ ഓഫ് ദ വൂൾഫ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.

അഭിനയമികവിന് ധാരാളം പുരസ്കാരങ്ങൾ ഗാസ്പാർഡിനെത്തേടി എത്തിയിട്ടുണ്ട്. മോർ ദാൻ എവറാണ് അവസാനമായി അഭിനയിച്ച ചിത്രം. ജൂലിയറ്റ് , മൂൺലൈറ്റ് തുടങ്ങി നിരവധി സീരിയലുകളിലും അഭിനയിച്ചു. ഹാനിബൽ ഫ്രാഞ്ചെസിയിലെ ഹാനിബൽ റൈസിങ്ങ് എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തി നേടിയത്. ഗല്ലേ പിയേട്രിയാണ് ഭാര്യ . ഒരു മകനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *