തടവറയിലേക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം

മനുഷ്യാവാകാശ പ്രവർത്തക നർഗീസ് മുഹമ്മദിക്ക് സമാധനത്തിനുള്ള നൊബേൽ പുരസ്‌കാരം

“ ഞാൻ ശാന്തി, ബഹുമത അഭിപ്രായങ്ങളുടെ സഹിഷ്ണുത, മനുഷ്യാവകാശ അധികാരങ്ങൾ സാധിക്കുന്നത് വരെ എന്റെ പരിശ്രമങ്ങൾ തുടരുക തന്നെ ചെയ്യും “.

ഒട്ടും സുപരിചിതമല്ലാത്ത ഈ വരികൾ കുറിക്കപ്പെട്ടത് തന്റെ പ്രവർത്തനങ്ങൾ പടവാളാക്കിയ മനുഷ്യാവകാശ പ്രവർത്തകയുടേതാണ് .ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ പ്രൈസ് നേടിയിരിക്കുന്നത് ഇറാനിയൻ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകയും വുമൺ ആക്ടിവിസ്റ്റുുമായ നര്‍ഗീസ് മുഹമ്മദ മുഹമ്മദിയാണ്. 1972 ഇറാനിൽ ജനനം ഹ്യൂമൻ റൈറ്റ്സ് ആക്ടീവസ്റ്റ് നോബൽ ലോ റേറ്റ്, സയന്റിസ്റ്റ്.13 തവണ അറസ്റ്റ് നേരിടുകയും 30 വർഷത്തെ തടവ് സ്വീകരിക്കുകയും ഇപ്പോഴും ഇറാനി ജയിലിൽ തടവിൽ കഴിയുന്ന ഈ 51 കാരിയുടെ പ്രവർത്തനങ്ങൾ സ്ത്രീ സമൂഹത്തിന് തന്നെ മാതൃകയാണ്.

2016 ഡെത്ത് പെനാൽറ്റി ക്കെതിരെ ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് ക്യാമ്പയിനും നടത്തിയതിൽ 16 വർഷത്തെ ജയിൽവാസം ഇറാനിയൻ ഗവൺമെന്റ് വിധിക്കുകയുണ്ടായി. ഇറാനിയൻ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി പോരാടിയ ധീര വനിതയായിരുന്നു നർഗീസ്.2020 ജയിൽ മോചിതയാണെങ്കിലും 2021ൽ വീണ്ടും അറസ്റ്റിൽ ആവുകയായിരുന്നു. 22 വയസ്സുകാരിയുടെ പോലീസ് കസ്റ്റഡി മരണത്തിൽ ഉള്ള പ്രതിഷേധങ്ങളാണ് ഇപ്പോഴത്തെ ജയിൽവാസത്തിലേക്ക് നയിച്ചത്.

വിദ്യാർഥികളും സ്ത്രീകളുമടക്കം 20,000 പേർ അറസ്റ്റിലാകുകയും 44 കൗമാരപ്രായക്കാരടക്കം 500ൽ ഏറെപ്പേർ കൊല്ലപ്പെടുകയും ചെയ്ത ഈ പ്രക്ഷോഭത്തിനുള്ള അംഗീകാരം കൂടിയാണ് നർഗീസ് മുഹമ്മദിക്കുള്ള പുരസ്കാരമെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി പറയുന്നു. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്ന പേരിലാണു ആ പ്രക്ഷോഭം അറിയപ്പെട്ടത്.


മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ സമര രംഗത്തുള്ള നർഗീസ്, പലവട്ടം ജയിൽശിക്ഷ അനുഭവിച്ചിട്ടും പാരിസിലുള്ള കുടുംബത്തിനൊപ്പം ചേരാതെ ഇറാനിൽ തുടരാനാണു തീരുമാനിച്ചത്. പോരാടുന്ന ഇറാനിലെ അമ്മമാരുടെ കൂടെയാണ് താൻ എന്ന് അവർ പ്രഖ്യാപിച്ചു. 2015 ൽ നർഗീസിനു ജയിൽശിക്ഷ വിധിച്ചതിനു പിന്നാലെയാണ് ഭർത്താവ് താഗി റഹ്മാനിയും (61) മകൻ അലിയും മകൾ കിയാനയും (16) പാരിസിലേക്കു കുടിയേറിയത്. എട്ടുവര്‍ഷത്തോളമായി നര്‍ഡീസ് തന്‍റെ കുടുംബത്തെ നേരില്‍ കണ്ടിട്ട്.പോരാടുന്ന ഇറാനിലെ അമ്മമാരുടെ കൂടെയാണ് താൻ എന്ന് അവർ പ്രഖ്യാപിച്ചു.

മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കു നൽകുന്ന ആന്ദ്രേ സഖറോവ് പുരസ്കാരവും (2018) അഭിപ്രായസ്വാതന്ത്ര്യത്തിനായി പോരാടിയതിന് പെൻ അമേരിക്കയുടെ പെൻ/ബർബീ ഫ്രീഡം ടു റൈറ്റ് പുരസ്കാരവും (2023) ലഭിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള അവാർഡ് ഈ വർഷം ലഭിച്ചത് നർഗീസ് മുഹമ്മദി അടക്കം ജയിലിലുള്ള 3 ഇറാൻ വനിതകൾക്കായിരുന്നു. ‌

ഒരു കോടി സ്വീഡിഷ് ക്രോണറാണു (ഏകദേശം 8.5 കോടി രൂപ) സമ്മാനത്തുക. ഡിസംബറിൽ നോർവേയിലെ ഓസ്‌ലോയിലാണു പുരസ്കാരവിതരണം. ജയിലിലായതിനാൽ ഈ ചടങ്ങിൽ നർഗീസിനു പങ്കെടുക്കാനാവില്ല. കഴിഞ്ഞവർഷം സമാധാന നൊബേൽ ബെലാറൂസിൽ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഏൽസ് ബിയാലിയാറ്റ്സ്കിയും മനുഷ്യാവകാശസംഘടനകളായ റഷ്യയിലെ ‘മെമ്മോറിയൽ’, യുക്രെയ്നിലെ ‘സെന്റർ ഫോർ സിവിൽ ലിബർട്ടീസ്’ എന്നിവയും പങ്കുവച്ചു

തയ്യാറാക്കിയത് തന്‍സി

Leave a Reply

Your email address will not be published. Required fields are marked *