ഷാജിപാണ്ഢവത്തിന്‍റെ സംസ്ക്കാരം ഇന്ന്

അന്തരിച്ച ഷാജി പാണ്ഡവത്തിൻ്റെ സംസ്കാരം ഇന്ന് രാവിലെ 11.30 ന് നടക്കും. അമ്പലപ്പുഴ പ്ലാക്കുടി ലൈൻ ഉള്ള അദ്ദേഹത്തിന്‍റെ ഭൌതിക ശരീരം ഇന്ന് രാവിലെ 11 മണിക്ക് സംസ്കാര ചടങ്ങുകൾക്കായി ആലപ്പുഴ വലിയ ചുടുകാടിനു സമീപമുള്ള മുൻസിപ്പൽ ശ്മശാനത്തിലേക്ക് കൊണ്ടു പോകും.11.30നാണ് സംസ്കാരം.

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ(കഥ) പ്രായിക്കര പാപ്പാൻ , ഗംഗോത്രി , കവചം, എന്നി സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ ‘കാക്കത്തുരുത്ത്'(2020) എന്ന സിനിമയുടെ സെൻസറിംഗ് കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *