പുല്‍താരങ്ങളിലെ ഹീറോ പേള്‍ഗ്രാസ്; വളര്‍ത്താനും പരിചരിക്കാനും എളുപ്പം

നിലം പറ്റി വളരുന്ന കടുംപച്ച ഇലകളുള്ള അലങ്കാര ചെടിയാണ് പേൾ ഗ്രാസ്. നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലത്ത് ഇവ നല്ലരീതിയിൽ വളരുന്നു. അധികം തണ്ടുകളോ ഇലകളോ ഇല്ലാതെ മണ്ണിനു സമാന്തരമായാണ് ഇവ വളരുന്നത്. എത്ര ആഴംകുറഞ്ഞ മണ്ണിലും ഇവ വളർത്താം എന്നത് മറ്റൊരു പ്രത്യേകതയാണ്.

കൃഷി ഒരുക്കുന്ന വിധം


വളർച്ചയെത്തിയ പേൾ ഗ്രാസ് പുല്ലാണ് പ്രധാനമായും നടീൽ വസ്തുവായി തെരഞ്ഞെടുക്കുന്നത്. കല്ലും കട്ടയും നീക്കം ചെയ്ത് വെള്ളം വാർന്നു പോകുന്ന വിധത്തിൽ ആദ്യം നിലം ഒരുക്കണം.
അതിനുശേഷം സാധാരണ അലങ്കാര പുല്ല് ഇനങ്ങൾക്ക് നൽകുന്ന പോട്ടിങ് മിശ്രിതം മണ്ണിൽ നിരത്തണം. ഇതിനായി ചകിരിച്ചോർ, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി അല്പം കുമ്മായം ചേർത്ത് മിശ്രിതം വേണം ഉണ്ടാക്കുവാൻ. 4 ഇഞ്ച് അകലം പാലിച്ച് പുല്ലുകൾ നടുന്നതാണ് ഉത്തമം. ഇന്ന് വിപണിയിൽ പോട്രെകളിൽ നട്ടുവളർത്തിയതോ മണ്ണോട്കൂടി ചെത്തിയെടുത്തതുമായ നടീൽവസ്തു ലഭ്യമാണ്. ചെറിയ കുഴിയെടുത്ത് വേര് മാത്രം ഇറക്കിവെച്ച് തൈകൾ നടാവുന്നതാണ്. നട്ട് ഏകദേശം ഒന്നര മാസം കഴിയുമ്പോൾ നല്ലൊരു പുൽത്തകിടി സജ്ജമാക്കുന്നു.

ഇനി അധികം വെയിൽ കിട്ടാത്ത ഇടം ആണെങ്കിൽ പുല്ല് പിടിച്ചു വരുവാൻ മൂന്നു മാസമെങ്കിലും എടുക്കും. പുല്ലുകൾക്കിടയിൽ കളച്ചെടികൾ വരുന്നത് സ്വാഭാവികമാണ്. ഇത് കാണുന്ന നിമിഷംതന്നെ കൈകൊണ്ട് പറിച്ചു കളയുക. കളനാശിനി ഉപയോഗിക്കരുത്. വേനൽക്കാലത്ത് മൂന്നുനേരവും നനയ്ക്കണം. മഴക്കാലത്ത് അധികം വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുകയും വേണം. മറ്റു ഇനങ്ങളെ പോലെ പേൾ ഗ്രാസ് അധികം വെട്ടി കനം കുറയ്ക്കേണ്ടത് ഇല്ല. ഏകദേശം നാലു മാസം കഴിഞ്ഞാൽ മാത്രം കനം കുറയ്ക്കുക. ചെടികൾ നല്ല രീതിയിൽ തഴച്ച് വളരുവാൻ ചകിരിച്ചോറ് കുതിർത്തെടുത്തു വിതറിയാൽ മതി. ചില സമയങ്ങളിൽ ചില തണ്ടുകൾ മാത്രം പെട്ടെന്ന് നീളം വെക്കാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ നീണ്ടുപോകുന്ന തണ്ടുകൾ കൃത്യസമയങ്ങളിൽ വെട്ടിക്കളയുക.

ചെടികളുടെ കരുത്തുറ്റ വളർച്ചയ്ക്ക് മുകളിൽ പറഞ്ഞ പോലെ ചകിരിച്ചോറും, കൂടാതെ യൂറിയയും നൽകാം. അത് സാധാരണരീതിയിൽ അധികം രോഗങ്ങളോ കീടങ്ങളോ പേൾ ഗ്രാസ് പുല്ലിനെ ബാധിക്കാറില്ല. പുല്ല് നല്ല കനത്തിൽ വളരാൻ ആഗ്രഹിക്കുന്നവർ രണ്ടിഞ്ച് അകലത്തിൽ നടുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

കടപ്പാട് ഫാര്‍മിംഗ് വേള്‍ഡ് ഫൈസല്‍

garden grass,pearl grass lawn,

Leave a Reply

Your email address will not be published. Required fields are marked *