പെൻസിൽ ചീളുകൊണ്ടൊരു ക്രാഫ്റ്റ്
ലോക് ഡൗൺ കാലം കുട്ടികളുടെ ഫോൺ ഉപയോഗിക്കുന്നത് കുറയക്കാൻ ഇതാ ഒരു മാർഗം .കുട്ടികളുടെ മാനസികോ ല്ലാസം ബൂസ്റ്റ് ചെയ്യുന്ന ഒരു ക്രാഫ്റ്റ് വ ർക്കാണ് പരിചയപ്പെടുത്തുന്നത്. കോറോണക്കാലമായതുകൊണ്ട് വീട്ടിലുള്ള വസ്തുക്കൾ കൊണ്ടുതന്നെയാണ് ഈ വർക്ക് നമ്മൾ പൂർത്തിയാക്കുന്നത് . പെൻസിൽ ചീൾ കളക്റ്റ് ചെയ്തു വയ്ക്കുക എന്നതാണ് ആദ്യ സ്റ്റെപ്.
ഈ ചിത്രത്തിലേതുപോലെ ഒരു കാർട്ടൂൺ ഗേളിനെ നമുക്ക് തയ്യാറാക്കാം. അതിനുശേഷം പഴയ മാസികയോ, കുട്ടികളുടെ വാരികയോ ഒന്ന് നോക്കുക. അതിൽ കാർട്ടൂൺ മാതൃകയിലുള്ള ചില മുഖചിത്രങ്ങൾ കൊടുത്തിട്ടുണ്ടാകും.
അത് വെട്ടിയെടുത്ത് ഒരു ബോണ്ട് പേപ്പറിൽ (ഡ്രോയിങ് പേപ്പർ) ഒട്ടിക്കുക. ചിത്രങ്ങൾ ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് സ്വയം വരയ്ക്കാം.കുട്ടികൾക്ക് പറ്റിയില്ലെങ്കിൽ രക്ഷിതാക്കൾക്ക് വരച്ചുകൊടുത്തു ഹെൽപ്‌ചെയ്യാവുന്നതാണ്.
അതിനു ശേഷം പെൻസിൽ വെയ്സ്റ്റ് ഓരോന്നായി, പേപ്പറിൻറെ വെള്ള കളർ കാണാത്ത രീതിയിൽ ഒട്ടിച്ച് ചേർക്കണം. ഇനി ഉണങ്ങാൻ വയ്ക്കുക. ക്രാഫ്റ്റ് റെഡിയായി കഴിഞ്ഞു. കുട്ടികൾക്ക് സന്തോഷവും ഏകാഗ്രതയും വർദ്ധിക്കാൻ ക്രാഫ്റ്റ് വർക്ക്ക് ചെയ്യുന്നതിലൂടെ സാധിക്കും.