നവരാത്രി: ആറാം ദിനം ആരാധന കാർത്യായനിയ്ക്ക്
കാർത്യായനി
കാത്യായനി മഹാമായേ മഹായോഗിന്യധീശ്വരി
നന്ദ ഗോപസുതം ദേവീപതിം മേ കുരു തേ നമഃ
ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളിൽ ആറാമത്തേതാണ് കാർത്യായനി. അമരകോശത്തിൽ ശക്തിയുടെ അവതാരമായ ദേവി പാർവതിയുടെ പര്യായങ്ങളിൽ രണ്ടാമത്തെതാണ് കാത്യായനി ദേവിയെ വർണ്ണിക്കുന്നത് (ഉമാ കാർത്യായനീ ഗൗരി കാളി ഹേമവതി ഈശ്വരി).
കൃഷ്ണ യജുർവേദത്തിലെ തൈത്തിരീയ ആരണ്യകത്തിലാണ് കാത്യായനിയെകുറിച്ച് ഒരു പരാമർശമുള്ളത്. സ്കന്ദ പുരാണത്തിൽ പറയുന്നതെന്തെന്നാൽ: മഹിഷാസുരനെ വധിക്കുന്നതിനായി ദേവന്മാരുടെ കോപത്തിൽനിന്നാണ് ദേവി ജന്മമെടുത്തത് എന്നാണ്. സിംഹമാണ് കാർത്യായനി ദേവിയുടെ വാഹനം. നാലുകൈകളുള്ള ദേവി ഖഡ്ഗവും പദ്മവും കൈകളിലേന്തിയിരിക്കുന്നു
സിംഹമാണ് വാഹനം. നാലു കൈകളുള്ള ദേവി ഖഡ്ഗവും പത്മവും കൈകളിലേന്തിയിരിക്കുന്നു.
ആറാം ദിന പൂജ കന്യകമാര്‍ക്കു വളരെ വിശേഷപ്പെട്ടതാണ്. കാത്യായനീവ്രതം അനുഷ്ഠിച്ചാല്‍ വിവാഹാഭാഗ്യവും ദീര്‍ഘസൗമംഗല്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം .
നാമോല്പത്തി- കതൻ എന്നു പേരായ ഒരു മഹാ ഋഷി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രനായിരുന്നു കാത്യൻ. എന്നാൽ അദ്ദേഹത്തിന് പുത്രിമാരൊന്നും തന്നെയുണ്ടായിരുന്നില്ല. തന്റെ വംശപരമ്പരയിൽ ഏറ്റവും പ്രസസ്തനായിരുന്നു അദ്ദേഹം. ഒരിക്കൽ ദേവി ശക്തിയുടെ അനുഗ്രഹത്തിനായ് കതൻ കഠിനതപമനുഷ്ഠിക്കാൻ ആരംഭിച്ചു. ദേവി തന്റെ മകളായ് പിറക്കണം എന്നയിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. കാത്യന്റെ പ്രാർത്ഥനയിൽ സംപ്രീതയായ ദേവി താൻ കാത്യന്റെ പുത്രിയായ് പിറക്കും എന്ന് അനുഗ്രഹിച്ചു. കാത്യന്റെ പുത്രിയായതിനാൽ ദേവിക്ക് കാത്യായനി എന്ന നാമം ലഭിച്ചു.
ആരാധന മന്ത്രം:
ഓം ദേവീ കാത്യായനീ നമഃ:
സ്തുതി :
യാ ദേവി സര്‍വഭൂതേഷു മാ കാത്യായനീ രൂപേണ സംസ്ഥാ നമസ്തസ്യ നമസ്തസ്യ നമസ്തസ്യ നമോ നമഃ
പ്രാർത്ഥന :
ചന്ദ്രഹാസോജ്ജ്വലകരാ
ശാര്‍ദൂലവരവാഹനാ
കാത്യായനീ ശുഭം
ദദ്യാദേവീ ദാനവഘാതിനീ”