വീട്ടകത്ത് പവിഴമല്ലി നട്ടുവളര്‍ത്തിയാല്‍ ഗുണങ്ങളേറെയാണ്?..

വൈകുന്നേരങ്ങളിൽ പരിസരം മുഴുവൻ സുഗന്ധം നിറക്കുയും പ്രഭാതത്തിൽ ചുവട്ടിൽനിറയെ ഭംഗിയുള്ള പുഷപങ്ങൾ പൊഴിക്കുകയും ചെയ്യുന്ന ചെറുമരമാണ് പവിഴമല്ലി.

ഐതിഹ്യങ്ങളിൽ ഇവള്‍ ക്ക് നല്ല സ്ഥാനം ഉണ്ട്. സീത രാവണന്റെ അശോകവനിയി ൽകഴിയുമ്പോൾ അവിടെയുണ്ടായിരുന്ന പവിഴമല്ലി ചെടി കണ്ണീർ പൂക്കളായ് കൊഴിച്ചു എന്നും, കണ്ണീർ വറ്റി അവ സാനം രക്ത തുള്ളികളോടെ കണ്ണീർ വന്നുയെ ന്നും പൂഞെട്ടുക ളുടെ നിറം അങ്ങനെയാണ് മാറിയത് എന്നും ഐതിഹ്യം.


ചോറ്റാനിക്കര ദേവീ ക്ഷേ ത്രത്തിലെ പവിഴമല്ലി വളരെ പ്രസിദ്ധമാണ്.

ഔഷധ ഗുണം

തുളസിയെപോലെ യോ പനികൂര്‍ക്ക യെ പോലെയോ അതിന്‍റെ ഇല കഷായം പനിയെ യും ജലദോഷത്തെയും അകറ്റാനുള്ള കഴിവ് പവിഴമല്ലിക്കുണ്ട്.ഈ സസ്യം വളരെയേറെ ഔഷധഗുണങ്ങൾ നിറഞ്ഞത് കൂടിയാണ്.

ഇതിന്റെ ഇല, വേര്, തൊലി ഒക്കെ ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നു. വിത്ത് തലയിലെ താരൻ കളയാൻ നല്ലതാണ്. ഇലകൾ ഉദരരോഗങ്ങൾക്കും നന്ന്. മിക്ക കാലാവസ്ഥയിലും ഇത് വളരുന്നു.സംസ്കൃതത്തിൽ ശേഫാലിക, ഖര പത്രിക, പാരിജാത എന്നും പറയുന്നു. അലങ്കാരവൃക്ഷമായ പവിഴമല്ലിയുടെ ജന്മദേശം അമേരിക്കയിലെ ഫ്ലോറിഡയാണ്


ഇതിന്‍റെ ശാസ്റത്രനാമം Nyctanthes arbor-tristis എന്നാണ്.Coral Jasmine,Night Jasmine,Sad Tree,Tree of Sorrowഎന്നീ പേരുകളിലും ഫ്ലോറിഡ ഫിഡിൽവുഡ്, സ്പൈനി ഫിഡിൽവുഡ് എന്നീ പേരുകളിലും അറിയപ്പെടുന്നു. 50 അടിയോളം ഉയരം വയ്ക്കുന്ന ഒരു നിത്യഹരിതവൃക്ഷമാണിത്. ഇത് വീടിന്റ മുന്നിൽ വളർത്തിയാൽ അനുകൂല ഊർജ്ജം അഥവാ പോസിറ്റീവ് എനർജി ലഭിക്കുന്നതിന് പവിഴമല്ലി ഉത്തമം ആണ്.

Leave a Reply

Your email address will not be published. Required fields are marked *