രക്ഷിതാക്കളെ തിരക്ക് വേണ്ട…

സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. കുരുന്നുകളെ സ്കൂളിലയക്കാനുള്ള എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.കുട്ടികളെ സംബന്ധിച്ചിടത്തോളം മാതാപിതാക്കളാണ് അവരുടെ ആദ്യ ഗുരുക്കൾ. ഏത് കാര്യത്തിലും അവരുടെ കൈപിടിച്ചാണ് കുട്ടികൾ ആദ്യ ചുവടു വെയ്ക്കുന്നത്. പ്രത്യേകിച്ച് അമ്മമാരോടാണ് അവർ കൂടുതൽ ചേർന്ന് നിൽക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികളെ ശരിയായ ദിശാബോധത്തോടെ വളർത്തേണ്ടത് സമൂഹത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ്.

കുട്ടികളെയൊരുക്കി സമയത്തിന് സ്കൂളിലയക്കുന്ന ഒരു ചെറിയ കാര്യമല്ല. ചിട്ടയായ സമയക്രമീകരണ് ആദ്യം വേണ്ടത്. സ്കൂള്‍ബസോ വാനോ വരുന്നതിന് മുന്‍പ് പത്ത് മിനിറ്റ് മുന്‍പ് തന്നെ കുട്ടിയെ ഒരുക്കി നിര്‍ത്തണം. കുഞ്ഞിന് തനിയെ ചെയ്യാന്‍കഴിയുന്ന കാര്യങ്ങതള്‍ ഉദാഹരണത്തിന് പല്ലുതേക്കല്‍, ഭക്ഷണം കഴിക്കല്‍, തുടങ്ങിയ കാര്യങ്ങള്‍ നേരത്തെതന്നെ പരിശീലനം നല്‍കുക. രാവിലത്തെ ഭക്ഷണം ശരിയായ അളവില്‍ കഴിച്ചില്ലെടങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കും.

രാത്രിയില്‍ നേരത്തെ കിടന്ന് രാവിലെ നേരത്ത് ഉണര്‍ന്ന് എണീക്കുവാന്‍ കുഞ്ഞുങ്ങളെ ശീലിപ്പിക്കണം. നിനക്ക് ടീച്ചറിന്‍റെ കയ്യില്‍ നിന്ന് ഇന്ന് അടി കിട്ടും. ഇത് ഒരു തവണയെങ്കിലും നിങ്ങചള്‍ പറഞ്ഞിട്ടുണ്ടാകും. കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യങ്ങള്‍ പറഞ്ഞാല്‍ സ്കൂളില്‍ പോകുവാന്‍ കുഞ്ഞുങ്ങള്‍ക്ക് താല്‍പര്യം കാണില്ല. അവരിലേക്ക് എത്താൻ നിങ്ങളിൽ തടസമായി നിൽക്കുന്ന നിങ്ങളുടെ ശീലങ്ങൾ ,പെരുമാറ്റം ,ശൈലി എന്നിവ സ്വയം കണ്ടെത്തി അതിൽ പരിഹാര കണ്ടെത്തണം.

കുട്ടികൾ അവരുടെ സന്തോഷങ്ങളും അവരുടെ പരിഭവങ്ങളും അവരിലെ ഭയവുമെല്ലാം ആദ്യം പങ്കുവെക്കുന്നത് അമ്മയോടാണ്. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ കുട്ടികളുടെ വാക്കുകൾ അവഗണിക്കുകയും അവ ശ്രദ്ധയോടെ കേൾക്കുകയും അവരെ വിലയിരുത്തുകയും ചെയ്യാതിരിക്കുകയാണെങ്കിൽ കുട്ടികളിൽ ഒറ്റപ്പെടൽ അനുഭവപ്പെടുകയും അവർ കാര്യങ്ങൾ പറയാതാവുകയും ചെയ്യും.

.

Leave a Reply

Your email address will not be published. Required fields are marked *