”ഹാഷ് ടാഗ് അവൾക്കൊപ്പം” ആദ്യ ഗാനം കേള്‍ക്കാം
യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ ചിത്രമാണ് ” ഹാഷ്ടാഗ് അവള്‍ക്കൊപ്പം “.
എ.യു.ശ്രീജിത്ത് കൃഷ്ണ രചന സംവിധാനം നിർവഹിക്കുന്ന ഹാഷ്ടാഗ് അവൾക്കൊപ്പം ” എന്ന ചിത്രത്തിലെ എ.യു.ശ്രീജിത്ത് കൃഷ്ണ തന്നെ രചിച്ച് ലേഖ നായര്‍ ആലപിച്ച ‘നിഴലായ് നിന്റെ മിഴിയിൽ..’ എന്ന് തുടങ്ങുന്ന ലിറിക്കൽ മോഷൻ ഗാനമാണ് ഗുഡ് വില്‍ എന്റര്‍ടെെയ്മെന്റി ന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ചലച്ചിത്രതാരം സുരേഷ്‌ഗോപി റിലീസ് ചെയ്തത്.
അരിസ്റ്റോ സുരേഷ്, സേതുലക്ഷ്മി അമ്മ, ഷാജി ഷോഫൈൻ, സജിൻ വർഗീസ്, ഹരിദാസ്, ഷീൻ കിരൺ, വിപിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരിസ്റ്റോസുരേഷ് ആദ്യമായി ഒരു മുഴുനീള കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.
കന്നട താരം ബൃന്ദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലുടനീളം ബൃന്ദ കൃഷ്ണയുടെ സംഭാഷണങ്ങൾ കന്നട ഭാഷയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. യാത്രയിലെ ത്രില്ലും സസ്പെൻസും നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന “ഹാഷ്ടാഗ് അവൾക്കൊപ്പം” എന്ന ചിത്രത്തിൽ നാല് ഗാനങ്ങളാണുള്ളത്.
ഇടവേളയ്ക്കു ശേഷം ലേഖ നായർ ചിത്രത്തിന്റെ ടൈറ്റിൽ ഗാനം ആലപിക്കുന്നു, അരിസ്റ്റോസുരേഷ് തന്നെ എഴുതി പാടുന്നു, മറ്റൊന്ന് ഫാത്തിമ തമീമ എഴുതി ജാസി ഗിഫ്റ്റ് പാടുന്നു, സംഗീത സംവിധായകന്‍ ജയേഷ് സ്റ്റീഫനും ഒരു ഗാനമെഴുതി ആലപിക്കുന്നു.
കൃപാനിധി സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
രാരിഷ്. ജി. കുറുപ്പ് നിര്‍വ്വഹിക്കുന്നു. ലൈൻ പ്രൊഡ്യൂസേഴ്സ്- ജിജിത്ത്.എ.യു, സുജിത്ത്.എസ്, സുനിൽ വഴയില, എഡിറ്റര്‍- ജോമിൻ, കല- ജയൻ റീസ്സ, വസ്ത്രാലങ്കാരം- ഇന്ദ്രൻസ് ജയൻ, മേക്കപ്പ്- പ്രദീപ് രംഗൻ, സഹസംവിധാനം-സുരേഷ് വിജയ്, സ്റ്റില്‍സ്- അഫ്നാദ് മാസ്ക്,പരസ്യ ക്കല-ബ്രെയിന്‍ ബാങ്കേഴ്സ് തിരുവനന്തപുരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാധാകൃഷ്ണൻ തൈക്കാട്