കലാസംവിധായകന്‍ പി. കൃഷ്ണമൂർത്തി അന്തരിച്ചു

കലാസംവിധായകന്‍ പി. കൃഷ്ണമൂർത്തി അന്തരിച്ചു.77 വയസ്സായിരുന്നു .കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തിയാണ് കൃഷ്ണമൂര്‍ത്തി.

കലാസംവിധാനത്തിന് മൂന്നും വസ്ത്രാലങ്കാരത്തിനു രണ്ടും ദേശീയപുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.1987-ല്‍ മാധവാചാര്യ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് ആദ്യ ദേശീയപുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.

സ്വാതി തിരുനാൾ ,വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍,രാജശില്പി, വചനം,ഒളിയമ്പുകള്‍,പരിണയം തുടങ്ങി പതിനഞ്ചോളം മലയാള സിനിമകളിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലുമായി 55 സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *