വീട്ടുമുറ്റത്തെ ഔഷധ പന്തല്‍ ‘ആകാശ വെള്ളരി’
പച്ചക്കറിയായും ആയും ഫ്രൂട്ട് ആയും ഉപയോഗിക്കാവുന്ന ഒന്നാണ് ആകാശവെള്ളരി ( Giant Granadilla) .ആകാശവെള്ളരി മരങ്ങളിൽ മുകൾഅറ്റം വരെ പറ്റിപടർന്ന് വളർന്നുകായ്ക്കുന്നതിനാൽ ആകാം ഈ ചെടിക്ക് ആകാശവെള്ളരി എന്ന പേര് വരാൻകാരണം .ആയുര്‍ ദൈര്‍ഘ്യം കൂടുതലുള്ള വള്ളിച്ചെടിയാണ് ആകാശ വെള്ളരി
വിത്തുകൾ ഫാഷൻ ഫ്രൂട്ടിന്റ പോലെ മധുരവും പുളിയും ഉള്ളതിനാൽ ജെയ്ൻ്‍റ് ഫാഷന്‍ ഫ്രൂട്ട് എന്നും ഇവ അറിയപ്പെടാറുണ്ട്.ആകാശ വെള്ളരി നമുക്ക് ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കാം . പണ്ടുകാലത്തു ഔഷധ സസ്യമായിട്ടാണ് ഇവ അറിയപ്പെട്ടത് . ഇവയുടെ ഇലയും ,പൂക്കളും ,തണ്ടും പലതരം രോഗങ്ങൾക്ക് മരുന്നായി ഉപയോഗിച്ചു വരാറുണ്ട് .
കൃഷിരീതി
പരിചരണം വളരെ കുറവ് മാത്രം ആവശ്യമുള്ള ചെടിയാണ് ആകാശ വെള്ളരി.തണ്ട് മുറിച്ചുനട്ടും വിത്തുകൾ പാകി മുളപ്പിച്ചും തൈകൾ ഉണ്ടാക്കാൻ കഴിയും . വിത്തുകൾ മുളച്ചുകിട്ടാൻ ഏറെ സമയം എടുക്കുന്നതിനാൽ തണ്ടു മുറിച്ചു ഗ്രോബാഗില്‍ നട്ട് വേരു പിടിപ്പിച്ചശേഷം മാറ്റിനട്ട് തൈകൾ ഉണ്ടാക്കിയെടുക്കുന്ന നടീൽരീതിയാണ് ഉത്തമം . എല്ലുപൊടിയും ,ചാണകവെള്ളവും കടലപിണ്ണാക്കുകൂടി ചേർത്തുലയിപ്പിച്ച വെള്ളം പുളിപ്പിച്ചു ഒഴിച്ചാൽ കൂടുതൽ പൂക്കളുണ്ടാകാൻ അത്‍ സഹായിക്കും.
ഫാഷൻ ഫ്രൂട്ടിന്റെ പൂവിനോട്സാദൃശ്യമുള്ള പൂവാണെങ്കിലും ഇവയിൽ സ്വയം പരാഗണം നടക്കുന്നില്ല .ഒരു ചെടിയിൽ ആൺപൂക്കളും പെൺപൂക്കളും ധാരാളമുണ്ടാകുമെങ്കിലും കായ്ഫലം തീരെ കുറവാണ് .വള്ളികളിൽ താഴ്പ്പോട്ടു തൂങ്ങികിടക്കുന്ന പൂക്കൾ ഉണ്ടാകുന്നതിനാൽ വണ്ടുകൾക്കും , തേൻനീച്ചകൾക്കും ഇവയിൽ ശരിയായ രീതിയിൽ പരാഗണം നടത്താൻ ബുദ്ദിമുട്ടു ഉള്ളതിനാൽ കൃതിമ പരാഗണമാണ് ഇതിന് ഒരു പരിഹാര മാർഗം .
ഇവയുടെ തണ്ട് ചതുരാകൃതിൽ കാണപ്പെടുന്നു . പച്ചനിറത്തിൽ വെള്ളരി കാണപ്പെടുന്ന ഇതിന്റ കായ്കൾ മൂന്ന്മാസത്തിലേറെ സമയമെടുത്തു മഞ്ഞ നിറമാകുമ്പോൾ പഴമായിമാറും .ഇളം പ്രായത്തിൽ മുതൽ ഇതിന്റെ കായ്കൾ സലാഡ് ഉണ്ടാക്കാനും അല്പംകൂടി വിളവായാൽ അവിയൽ , തോരൻ ,സാമ്പാർ ,തീയൽ മുതലായ കറികൾ ഉണ്ടാക്കാനായി ഉപയോഗിക്കാം . ഇവ പഴുത്തുപാകമായാൽ അതിനകത്തെ വിത്തുകൾ അടർത്തിമാറ്റി ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കാം.
ഔഷധഗുണം
വന്ധ്യത ,ഉദരരോഗങ്ങൾ,പലതരം നാഡി നരമ്പുരോഗങ്ങൾക്ക് ,വയറിളക്കം , വിളർച്ച എന്നീ രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിച്ചു വരുന്നു . ഇതിന്റെ ഇലയിട്ട് വെള്ളം തിളപ്പിച്ച് ആ വെള്ളം പ്രമേഹരോഗികൾക്കു രോഗശമനത്തിനു മരുന്നായി ഉപയോഗിക്കുന്നുണ്ട് .