‘ശംഖുപുഷ്പം കൊണ്ടുള്ള ചായ’ ആരോഗ്യത്തിന് നല്ലതോ?
വിരങ്ങള്‍ക്ക് കടപ്പാട് : ഡോ.അനുപ്രീയ ലതീഷ്
നീല ശംഖുപുഷ്പം കൊണ്ടുള്ള ചായ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ശംഖുപുഷ്പം ടി യുടെ യഥാര്‍ത്ഥ വസ്തുതയും ഔഷധ ഗുണഗണങ്ങള്‍ പ്രശസ്ത ആയുവേദ ഡോക്ടര്‍ അനുപ്രീയ ലതീഷ് സംസാരിക്കുന്നു.
ശംഖു പുഷ്പം ചെടിയെ കുറിച്ച്
Clitorea ternatea എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു. വള്ളിച്ചെടിയായ് പടര്‍ന്നു വളരുന്ന ഒരു സസ്യമാണിത്. ഇവ രണ്ടുതരത്തിലുണ്ട്. നീല പുഷ്പം ഉണ്ടാവുന്നവയും വെള്ളയും പയര്‍ ചെടിയിലെ ഫലങ്ങള്‍പോലെ സമാന ആകൃതിയില്‍ ഉള്ളവയാണ് ഇവയുടെ വിത്തുകള്‍. വെറും ഒരു അലങ്കാര ചെടിയായ് ആണ് നാം ഇവയെ വീടുകളില്‍ വളര്‍ത്തുന്നത് എന്നാല്‍ ഒരുപാട് ഔഷധ ഗുണങ്ങള്‍ ഉള്ള ഒരു സസ്യമാണിത്. ഇവയുടെ ഔഷധയോഗ്യമായ ഭാഗങ്ങള്‍ വേര്, പൂവ്. ചിലപ്പോള്‍ സമൂലവും ഉപയോഗിച്ച് വരുന്നു
ഔഷധ ഗുണങ്ങള്‍
- ചെറിയ കുട്ടികളില്‍ ബുദ്ധിശക്തിയും ധാരണാശക്തിയും വര്‍ദ്ധിപ്പിക്കുന്നു.
- നീല ശംഖുപുഷ്പത്തിന്റെ ചെടി കഷായംവച്ച് സേവിച്ചാല്‍ മാനസികാരോഗ്യം മെച്ചപ്പെടുന്നു.
- മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദരോഗം Schizophrenia എന്നിവയില്‍ എല്ലാം ഇവയുടെ പ്രയോഗം ഫലപ്രദമാണ്.
- സന്ധികളിലും മറ്റും കണ്ടുവരുന്ന നീര്‍ക്കെട്ട് കുറക്കുന്നു.
- നമ്മുടെ ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താനും ഈ സസ്യപ്രയോഗം ഫലപ്രദമാണ്.
- ശരീരബലം വര്‍ദ്ധിപ്പിക്കുന്നു. ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കുന്നു.
- വാത പിത്ത കഫങ്ങളെ ശമിപ്പിക്കുന്നു.
- ത്വക്ക് രോഗങ്ങളിലും, (രക്തദൂഷ്യം) മൂത്രാശയ അസുഖങ്ങള്‍, ശ്വാസരോഗങ്ങള്‍ ഇവ ഗുണം ചെയ്യും.
- ഇവയുടെ പുഷ്പങ്ങള്‍ ഗര്‍ഭാശയത്തില്‍ നിന്നുള്ള അമിത രക്തസ്രാവം കുറയ്ക്കുവാനും ഉപയോഗിക്കുന്നു.
- ഇവ തലച്ചോറിലെ അസറ്റെല് കോളിനും അസറ്റൈല്‍ കോളിനെസ്റ്റേറസ്ന്റെ ശതമാനവും മെച്ചപ്പെടുത്തുന്നു. അങ്ങിനെ ന്യൂറല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു.
ശംഖുപുഷ്പം ചായ butterfly pie tea -(CLITORIA TERNATEA TEA )
ഇപ്പോള്‍ വളരെ trending ആയ് വരുന്ന butterfly pie tea യില്‍ ഇവയുടെ പുഷ്പങ്ങള്‍ ആണ് ഉപയോഗിക്കുന്നത്. അതില്‍ ചെറിയ അളവില്‍ ആന്റി ഓക്സിഡന്റുകള്‍, ഫ്ളേവനോയ്ഡുകള്‍ പിന്നെ ടാന്നിന്‍ അടങ്ങിയിട്ടുണ്ട്. സമ്മര്‍ദ്ദം അകറ്റാനും, ഉറക്കം കിട്ടാനും എല്ലാം ഇവ പ്രയോജനപ്പെടുന്നു. ശംഖുംപുഷ്പം ചായയെ ഉപയോഗിച്ചുള്ള കുറിച്ചുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള റിസര്‍ച്ചില്‍ ശംഖുപുഷ്പം കൊണ്ടുള്ള ടി ഔഷധ മൂല്യം ഉള്ളവയാണ്. ആധികാരികമായുള്ള കൂടുതല്‍ വിവരങ്ങള്‍ ചെടിയെ കുറിച്ചുള്ള റിസര്‍ച്ച് പൂര്‍ത്തിയായതിന് ശേഷമേ പറയാന്‍ സാധിക്കൂ. ടി ഉണ്ടാക്കുമ്പോള്‍ ചിലര്‍ നാരങ്ങയും മറ്റും ഉപയോഗിക്കുന്നതായി കാണുന്നു, അത് അസിഡിറ്റി ഉണ്ടാക്കും. അത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും അഭികാമ്യം.