തടി കുറയ്ക്കാന്‍ ഉപ്പുമാവോ?…

ബ്രേക്ക്ഫാസ്റ്റിന്‍റെ റാണി ആരെന്ന് അറിയാമോ?.. പലരുടെയും മനസ്സില്‍ ഇഷ്ടഭക്ഷണത്തിന്‍റെ ലിസ്റ്റ് വന്നുകാണും. എന്നാല്‍ ആ സ്ഥാനം ഉപ്പ് മാവിനാണ്. പലഭക്ഷണങ്ങലും നമ്മുടെയൊക്കെ മനസ്സില്‍ മിന്നിമറഞ്ഞെങ്കിലും ഉപ്പുമാവിനാണ് ആ പദവിയെന്ന് ആരും വിചാരിച്ചുകാണില്ല. പ്രഭാത ഭക്ഷണത്തിന്‍റെ രാജ്ഞിസ്ഥാനം ഉപ്പുമാവിന് കിട്ടാന്‍ ചില ഘടകങ്ങളൊക്കെയുണ്ട്.

ഉപ്പുമാവ് ആരോഗ്യകരമായ ഒരു പ്രഭാതഭക്ഷണമാണ്.ഇത് പല തരത്തിലും ഉണ്ടാക്കാം. പൊതുവേ റവയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നത്. ഇതല്ലാതെ ഓട്‌സ് പോലുള്ളവ വച്ചും ഇതുണ്ടാക്കും. സെമോലിന പോലുള്ളവ ഉപയോഗിച്ചുണ്ടാക്കുന്ന ഉപ്പുമാവുമുണ്ട്. സെമോലിനയില്‍ ധാരാളം അയേണും സാധാരണ റവയില്‍ പൊട്ടാസ്യവും മറ്റു പോഷകങ്ങള്‍ക്കു പുറമേ ഉണ്ട്.


ഗോതമ്പു പൊടിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്നതാണ് റവ. ഇതുകൊണ്ടുതന്നെ ഇതു കൊണ്ടുണ്ടാക്കുന്ന ഉപ്പുമാവിന് ആരോഗ്യഗുണങ്ങള്‍ ഏറുകയും ചെയ്യും. 100 ഗ്രാം റവയില്‍ 3 ഗ്രാം നാരുകള്‍, ഒരു ഗ്രാം കൊഴുപ്പ്, 12 ഗ്രാം പ്രോട്ടീന്‍, 71 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, , ഇതു കൂടാതെ കാല്‍സ്യം, അയേണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സോഡിയും എന്നിവയും അടങ്ങിയിട്ടുണ്ട്. ഉപ്പുമാവ് ഒരു ആരോഗ്യദായകമായ ഭക്ഷണം എന്നു പറയാന്‍ കാരണങ്ങള്‍ പലതാണ്.


ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. പൊതുവേ കലോറി കുറഞ്ഞതാണ് ഗോതമ്പിന്റെ ഉപോല്‍പന്നമായ റവ. ഇത് പതുക്കെയാണ് ദഹിയ്ക്കുക. ഇതിനാല്‍ വിശപ്പ് അകറ്റി നിര്‍ത്താന്‍ നല്ലതാണ്. അമിത ഭക്ഷണം തടയാന്‍ സഹായിക്കുന്നു. ഇത് പ്രാതലിന് കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.


ഇത് ബാലന്‍സ്ഡ് ഡയറ്റാണ്. ഇതില്‍ നാരുകള്‍, വൈറ്റമിനുകള്‍, ആരോഗ്യകരമായ ഫാറ്റുകള്‍ എന്നിവ അടങ്ങിയതാണ്. ഇതിന് കുറവു കൊളസ്‌ട്രോള്‍ മാത്രമേയുള്ളൂ. ധാരാളം അയേണ്‍ അടങ്ങിയ ഒന്നു കൂടിയാണ് ഉപ്പുമാവ്. ഇത് വിളര്‍ച്ച പോലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ശരീരത്തിന് ഏറെ ഊര്‍ജം നല്‍കുന്ന ഇത് പ്രാതലാക്കുമ്പോള്‍ ഉന്മേഷവും ഊര്‍ജവുമെല്ലാം ലഭ്യമാകുന്നു. ഇതില്‍ പച്ചക്കറികള്‍ കൂടി ചേര്‍ത്തുണ്ടാക്കിയില്‍ ഗുണം ഏറും. ഇതില്‍ ചേര്‍ക്കുന്ന പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവയെല്ലാം തന്നെ വ്യത്യസ്ത ഗുണങ്ങള്‍ നല്‍കുന്നു.


ഇതില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവ ധാരാളമുണ്ട്. ഇതെല്ലാം എല്ലിനും നാഡീവ്യൂഹത്തിനും നല്ലതാണ്. ഇതിലെ സെലേനിയം പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. ഇതിലടങ്ങിയിരിയ്ക്കുന്ന വൈറ്റമിന്‍ ഇ, ബി എന്നിവ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ സഹായിക്കും. ഇതിലെ പൊട്ടാസ്യം കിഡ്‌നി ആരോഗ്യത്തിന് നല്ലതാണ്.

ഒരു ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ റവ ഉപ്പുമാവ് സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും നല്ല ദഹനം വഭിക്കാനും റവ ഉപ്പുമാവ് സഹായിക്കുന്നു. ഗോതമ്പിൻറെ തരി കൊണ്ടുണ്ടാക്കുന്ന സൂചി റവയിൽ ധാരാളം ഫൈബറുകൾ അടങ്ങിയിരിക്കുന്നു.


റവയിലെ ന്യൂട്രിയന്റുകള്‍ ഹൃദയാരോഗ്യം കാത്തു സൂക്ഷിയ്ക്കും. ഉപ്പുമാവില്‍ കപ്പലണ്ടി, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ക്കാറുണ്ട്. ഇത് ഇവയുടെ പോഷകഗുണം ഇരട്ടിപ്പിയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *