ഫോട്ടോഗ്രാഫറെ മുട്ടിയുരുമ്മുന്ന ചീറ്റ ; ചിത്രങ്ങള്‍ വൈറല്‍
ജീവന്‍തന്നെ പണയം വച്ചാണ് ഫോട്ടോഗ്രാഫര്‍ന്മാര്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത്. ഇവര്‍ പകര്‍ത്തുന്ന ഓരോ കാഴ്ചയ്ക്ക് പിന്നില്‍ ഓരോ കഥ പറയാനുണ്ടാകും. ആഫ്രിക്കയിലെ വന്യജീവി സങ്കേതം സന്ദര്‍ശിച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗങ്ങള്‍ സൃഷ്ടിക്കുന്നത്.
ആഫ്രിക്കയിലെ വന്യജീവി സങ്കേതങ്ങൾ കണ്ട് അവിടെ നിന്നു ചിത്രങ്ങൾ പകർത്താനെത്തിയതായിരുന്നു ശാസൻ അമീർ എന്ന ഫൊട്ടോഗ്രഫര്‍.ശാസൻ അമീറിന്റെ അരികിലേക്ക് ഒരു ചീറ്റ മെല്ലെ നടന്നടുക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഒറ്റ നോട്ടത്തിൽ തന്നെ അത് ആക്രമിക്കാനുള്ള വരവല്ലെന്ന് വ്യക്തമായി. മാത്രമല്ല സഫാരിക്കെത്തുവരുമായി ചങ്ങാത്തം കൂടുന്ന ചീറ്റയാണിതെന്ന് മുൻപ് ഇവിടം സന്ദർശിച്ചപ്പോൾ തന്നെ മനസ്സിലാക്കിയിരുന്നതെന്നും ശാസന്‍ പറയുന്നു.
ശാസന്റെ സമീപമെത്തിയതും ചീറ്റ ശരീരത്തിൽ മണത്തു നോക്കി. എന്തും അടുത്തറിയാൻ ആകാംക്ഷയുള്ള ജീവികളാണ് ചീറ്റകൾ. അതുകൊണ്ട് തന്നെ ശാസൻ അമീറിനെയും ക്യാമറയെയും അടുത്തറിയാനാകാം ചീറ്റ അരികിലെത്തിയതെന്നാണ് നിഗമനം.
സഞ്ചാരികളെ ധാരാളമായി കാണുന്നതിനാൽ ചീറ്റയ്ക്ക് മനുഷ്യർ സുപരിചിതരാണ്. ക്യാമറയിൽ ഫോക്കസ് ചെയ്തിരുന്ന ശാസന്റെ മുഖത്ത് ചീറ്റ മണത്തു നോക്കുകയും തലകൊണ്ട് സ്നേഹത്തോടെ ഉരുമുകയും ചെയ്തു. ജീവിതത്തിലെ അപൂർവ നിമിഷമെന്നാണ് 27കാരനായ ശാസൻ അമീർ ഈ നിമിഷത്തെ വിശേഷിപ്പിച്ചത്.ചീറ്റയെ ശാസൻ തലോടുകയും ചെയ്തു. വന്യമൃഗങ്ങൾ പൊതുവെ അപകടകാരികളാണെവന്നും അവയെ ഓമനിക്കാനോ അടുത്തു പോകാനോ പാടില്ലെന്നും ശാസൻ അമീർ മുന്നറിയിപ്പു നൽകുന്നു. ഇവിടെ ചീറ്റയുടെ അരികിലേക്ക് താൻ ചെന്നതല്ലെന്നും ചീറ്റ കൗതുകത്തോടെ അടുത്തെതിയതാണെന്നും ശാസൻ വിശദീകരിച്ചു. ശാസൻ അമീർ ഫൊട്ടോഗ്രഫി എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്. ഈ 9 മാസം മുൻപ് സൗത്ത് ആഫ്രിക്കയിലെ വന്യജീവി സങ്കേതം സന്ദർശിച്ചപ്പോൾ പകർത്തിയതാണ് ഈ ചിത്രങ്ങൾ.