Attukal pongala 2023; ആറ്റുകാല്‍ പൊങ്കാല സ്പെഷ്യല്‍ മണ്ടപ്പുറ്റ്

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത് തലസ്ഥാനനഗരിയിലാണ്. കരമനയാറിന്റേയും കിള്ളിയാറിന്റേയും സംഗമ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്ര ആറ്റുകാൽ ഭഗവതി ക്ഷേത്രം. ആറ്റുകാലമ്മ എന്നറിയപ്പെടുന്ന പ്രതിഷ്ഠയെ കണ്ണകി അന്നപൂർണ്ണേശ്വരി ഭാവങ്ങളിൽ സങ്കൽപ്പിക്കുന്നവരുണ്ട്.
കുംഭമാസത്തിലെ പൂരം പൗർണമി നാളുകൾ ഒത്തുകൂടുന്ന ദിവസമാണ് പൊങ്കാല നടക്കുക. ഈ ദിനത്തിൽ പൊങ്കാലയിട്ടാൽ വരാനിരിക്കുന്ന ആപത്തുകൾ ഇല്ലാതാകുമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലമാകുമെന്നുമാണ് വിശ്വാസം.

പൊങ്കാലയോടൊപ്പം തന്നെ ദേവിയ്ക്ക് നിവേദിക്കുന്ന ഒന്നാണ് മണ്ടപ്പുറ്റ്. ശിരോ രോഗങ്ങൾ നീങ്ങുവാൻ ദേവിയുടെ ഇഷ്ട നിവേദ്യമായ മണ്ടപ്പുറ്റ് ഉപയോഗിക്കുന്നു. തലയുമായി ബന്ധപ്പെട്ട എന്തെങ്കിലും അസുഖമുള്ളവർ അതു മാറുന്നതിനു വേണ്ടി ഇത് നിവേദിക്കുന്നു. തലയുടെ രൂപത്തിൽ കൈകൊണ്ട് കുഴച്ച് ഉരുട്ടിയെടുക്കും. ശേഷം അതിനെ നന്നായിട്ട് ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്.

മണ്ടപ്പുറ്റ് ഉണ്ടാക്കുന്ന വിധം

. വറുത്ത് പൊടിച്ച ചെറുപയർ
. അരിപ്പൊടി
. ശർക്കര
. ഏലയ്ക്ക
. നെയ്യ്
. കൽക്കണ്ടം
. മുന്തിരി
. തേങ്ങ
. നെയ്യ്
. വറുത്ത കൊട്ടതേങ്ങ

വറുത്ത ചെറുപയർ പൊടിച്ചാണ് മണ്ടപ്പുറ്റ് ഉണ്ടാക്കുന്നത്. അതിൽ ശർക്കര, ഏലയ്ക്ക, നെയ്യ്, മുന്തിരി , നെയ്യൽ വറുത്തെടുത്ത കൊട്ട തേങ്ങ , കൽക്കണ്ടം, നാളികേരം എന്നിവ ചേർത്ത് കുഴച്ച് ഉരുളയാക്കണം. എന്നിട്ട് ആവിയിൽ വേകിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *