കൊതികല്ലിന് പിന്നിലെ രഹസ്യം!!!!!!

ചില പുരയിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന മൈല്‍കുറ്റികള്‍ നമ്മളെക്കെ കണ്ടിട്ടുണ്ടാകും. അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന ഇത്തരം കല്ല് തൂണുകള്‍ പണ്ട് അറിയപ്പെട്ടിരുന്നത് കൊതികല്ലുകള്‍ എന്നായിരുന്നു.

കൊച്ചി – തിരുവിതാംകൂർ നാട്ടുരാജ്യങ്ങളുടെ അതിർത്തി രേഖപ്പെടുത്തുന്നതിനായി സ്ഥാപിക്കപ്പെട്ടിരുന്ന മൈൽക്കുറ്റിയുടെ ആകൃതിയോടുകൂടിയതും നാല് വശങ്ങളിലായി ഒന്നരയടി വീതിയും ആറടി നീളവുമുള്ള കരിങ്കല്ലിൽ തീർത്ത അതിർത്തികല്ലുകളാണ് കൊതിക്കല്ലുകൾ. കൊച്ചിയെ സൂചിപ്പിച്ച് ‘കൊ’ എന്നും തിരുവിതാംകൂറിനെ സൂചിപ്പിച്ച് ‘തി’ എന്നും കല്ലിന്റെ ഇരുവശത്തായി രേഖപ്പെടുത്തിയിരിക്കുന്നതിനാലാണ് കൊതിക്കല്ല് എന്നറിയപ്പെട്ടത്.

രണ്ട് നാട്ടുരാജ്യത്തിനും സ്വതന്ത്രമായ അധികാരമില്ലാത്ത ആറടിപാതകൾ അതിർത്തിയിൽ നിലവിലുണ്ടായിരുന്നു. അതിന്റെ മധ്യത്തിലാണ് കൊതിക്കല്ലുകൾ സ്ഥാപിക്കുക. “കൊ” എന്നെഴുതിയ ഭാഗം കൊച്ചി രാജ്യത്തെ അഭിമുഖികരിച്ചും “തി” എന്നെഴുതിയ ഭാഗം തിരുവിതാംകൂർ രാജ്യത്തെ അഭിമുഖികരിച്ചുമാണ് കല്ലുകൾ സ്ഥാപിക്കുക.

തിരുവിതാംകൂറിന്റെ ഭാഗമായ പുത്തൻചിറയുടെ അതിർത്തി നിർണ്ണയിക്കുന്നതിനുമായും കൊതിക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അതിർത്തിയിലുള്ള ആറടി പാതയുടെ മധ്യത്തിലാണ് കൊതിക്കല്ലുകൾ സ്ഥാപിച്ചത്. ഈ പ്രദേശങ്ങളിലെ ഭൂമിയളവുകളിൽ പ്രധാന രേഖയായി ഈ കല്ലുകൾ ഇപ്പോഴും കണക്കാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *