മുഖത്തെ സുഷിരമകറ്റാന്‍ ചിലപൊടിക്കൈകള്‍

മുഖക്കുരുവും മറ്റും വന്നശേഷമുള്ള മുഖത്തെ കുഴികൾ മുഖത്തിന്റെ ഭംഗി ഇല്ലാതാക്കുന്നു. അമിതമായ സെബം ഉൽപ്പാദിപ്പിക്കുന്നതിലൂടെ ഈ സുഷിരങ്ങൾ കൂടുതൽ മോശമാകുന്നു, പ്രത്യേകിച്ച് എണ്ണമയമുള്ള ചർമ്മമുള്ള ആളുകൾക്ക്.മുഖത്തെ സുഷിരങ്ങൾ നീക്കാൻ വീട്ടിൽത്തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികളുണ്ട്.

ഐസ് ക്യൂബുകൾ
മുഖം വൃത്തിയാക്കിയ ശേഷം ഐസ് ക്യൂബുകൾ ഒരു തുണിയിൽ പൊതിഞ്ഞ് കുഴികളുള്ള ഭാഗത്ത് കുറച്ചു നേരം പുരട്ടുക. ഇത് മുഖത്തെ കുഴികൾ അടയാൻ സഹായിക്കുന്നു.

നാരങ്ങനീര്
റോസ് വാട്ടറും നാരങ്ങാനീരും തുല്യ അളവിൽ എടുത്ത് മുഖത്ത് പുരട്ടുക.പത്ത് മിനിറ്റിന് ശേഷം ശുദ്ധമായ വെള്ളത്തിൽ മുഖം കഴുകുക.

മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള അടിച്ചു മുഖത്ത് പുരട്ടുക.ചുണ്ടുകൾ ഒഴിവാക്കുക.മുട്ടയുടെ വെള്ള എണ്ണമയം ഇല്ലാതാക്കുകയും ചർമ്മത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

കറ്റാർവാഴ
മുഖത്ത് കുഴികളുള്ള ഭാഗത്ത് കറ്റാർവാഴ ജെൽ പുരട്ടുക.കുറച്ച് സമയം മൃദുവായി മസാജ് ചെയ്യുക.ഏകദേശം 10 മുതൽ 15 മിനിറ്റ് ഉണങ്ങാൻ വിട്ട ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

മഞ്ഞൾ
മുഖത്തെ കുഴികൾ അകറ്റാൻ സഹായിക്കുന്ന മികച്ച പ്രകൃതിദത്ത വഴികളിൽ ഒന്നാണ് മഞ്ഞൾ.ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ റോസ് വാട്ടറുമായി കലർത്തി മിനുസമാർന്ന പേസ്റ്റ് രൂപത്തിൽ ആക്കുക. കുഴികൾ ഉള്ള ഭാഗത്ത് പുരട്ടുക. അരമണിക്കൂർ മുഖത്തു വെച്ചശേഷം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!