മാനസിക സമ്മര്‍ദ്ദം എങ്ങനെ കണ്ട്രോള് ചെയ്യാം?
സമര്‍ദ്ദങ്ങളും പിരിമുറക്കവും ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ലെയെന്നുതന്നെ പറയാം കാരണം നമ്മുടെ ജീവിതത്തിനോടൊപ്പം സന്തതസഹചാരിയായി ഒപ്പമുള്ള ഒരു മാനസികാ അവസ്ഥയാണ് പിരിമുറക്കവും സമ്മര്‍ദ്ദവും.
പ്രത്യേകിച്ച് ആധുനിക കാലഘട്ടത്തില്‍ 92% ശതമാനത്തില്‍ അധികം ജനങ്ങളും കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമകള്‍ ആണ്. ഓരോ വ്യക്തികളുടെ മാനസിക നിലയില്‍ വരുന്ന വ്യതിയാനത്തെ കണക്കിലെടുത്താണ് സമര്‍ദ്ദത്തിന്റെയും പിരിമുറുക്കത്തിന്റെയും ഏറ്റകുറച്ചില്‍ വരുന്നത്തി.
തിരക്കുപിടിച്ച് ജീവിതചര്യകള്‍, അമിതമായ ജോലിഭാരം, ബന്ധങ്ങളിലെ ഉലച്ചില്‍ ഉറക്കമില്ലായ്മ അസുഖങ്ങള്‍ അമിത ബ്ലഡ് പ്രഷര്‍ എന്നിവയെല്ലാം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേയ്ക്കാണ് നമ്മെകൊണ്ട് എത്തിയ്ക്കുന്നു. ഇത് മനസിനെ മാത്രമല്ല ശരീരത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു തുടങ്ങുന്നു. കടുത്ത തലവേദന,മൗനം, നെഞ്ചുവേദന, ക്ഷീണമൊക്കെ മാനസിക സമ്മര്‍ദ്ദത്തിന്റെ പ്രതിഫലനങ്ങള്‍ ആണ്.
ധ്യാനം, യോഗ, മോഡിറ്റേഷന്‍, എന്നിവ മാനസിക സമ്മര്‍ദ്ദം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നത്. ഏറ്റവും ആദ്യം നാം നമ്മളെ തന്നെ സ്വയം തിരിച്ചറിയുക അമിതമായി പിരിമുറക്കവും ഉണ്ടാവുന്ന സാഹചര്യങ്ങളില്‍ നിന്ന് അകന്ന് നില്ക്കുവാന് ശ്രദ്ധിക്കണം.