ഒട്ടിക്കൽ (ഗ്രാഫ്റ്റിംഗ്) നിങ്ങൾക്കും ചെയ്യാം.
ഗ്രാഫ്റ്റിംഗ്/ ബഡ്ഡിംഗ് പഠിക്കാനായി യൂട്യൂബിൽ കയറി ഇറങ്ങുന്നവർ നിരവധിയാണ്. .മിക്കവാറും മലയാളം യൂട്യൂബ് വീഡിയോകൾ കണ്ടാൽ അൽപമെങ്കിലും അറിയുന്നവർ പോലും തെറ്റായ കാര്യങ്ങൾ പഠിച്ച് ഗ്രാഫ്റ്റിംഗ് വിജയകരമാകാതെ ശ്രമങ്ങൾ ഉപേക്ഷിച്ച് പോകുകയാണ് പതിവ്.
സിദ്ധിക്ക് മുണ്ടുപാറ എന്ന കാര്‍ഷിക വിദഗദ്ന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചകാര്യങ്ങളിലേക്ക്
ഇനിയുള്ള ദിവസങ്ങൾ ഗ്രാഫ്റ്റിംഗിന് പറ്റിയ സമയമാണ് എന്നത് കൊണ്ട് പൊതുവെ മനസ്സിലാക്കിയ കുറച്ച് കാര്യങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുന്നു. (ഒരു ഗ്രാഫ്റ്റിംഗ് എക്സ്പേർട്ട് അല്ലെങ്കിലും കൂടുതൽ അറിയുന്നവർ തിരുത്തേണ്ടത് തിരുത്തുകയും പോരായ്മകൾ കൂട്ടിച്ചേർക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
ഗ്രാഫ്റ്റിംഗ് വിജയിക്കാൻ പൊതുവായി പറയപ്പെടുന്ന പ്രധാന കാര്യങ്ങ
- റൂട്ട് സ്റ്റോക്ക്
- നല്ല കരുത്തുള്ളതും നനച്ച് നിർത്തിയതും ആയിരിക്കണം.
- സയോൺ
അധികം മൂപ്പില്ലാത്തതും തീരെ മൂപ്പെത്താതും ഒഴിവാക്കണം.
അധികം വലിപ്പമില്ലാത്ത കമ്പെടുക്കണം.
കമ്പെടുത്താൽ ഉടനെ ഇലകൾ കട്ട് ചെയ്ത് ഒഴിവാക്കണം.
V ഷെയ്പ് ഗ്രാഫ്റ്റിം ആണെങ്കിൽ റൂട്ട് സ്റ്റോക്കിനും സയോണിനും ഒരേ വണ്ണമായിരിക്കണം.
അതിരാവിലെ സയോൺ കട്ട് ചെയ്തെടുക്കുമ്പോൾ നല്ല നീരുള്ള കമ്പ് കിട്ടും - ഗ്രാഫ്റ്റിംഗ് നൈഫ്
നല്ല മൂർച്ചയുള്ളതായിരിക്കണം.
മറ്റു ആവശ്യക്കൾക്ക് ഉപയോഗിക്കാത്തതായിരിക്കണം.
ഉപയോഗിക്കുന്നതിന് മുമ്പ് സാനിറ്റൈസ് ചെയ്യണം - കട്ടിംഗ്
നേരെയുള്ള കട്ടിംഗ് ആവണം. സ്റ്റെപ്പ് സ്റ്റെപ് കട്ടിംഗ് ആവരുത്.
കട്ട് ചെയ്ത ഭാഗം കൈകൊണ്ടോ മറ്റോ സ്പർശിക്കരുത്.
ഗ്രാഫ്റ്റിംഗിന് ശേഷം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
- ബാഷ്പീകരണം വഴി സയോൺ ഉണങ്ങിപ്പോകാതിരിക്കാൻ ഗ്രാഫ്റ്റ് ചെയ്ത ഉടനെ പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞ് ഹ്യുമിഡിറ്റി നിലനിർത്തണം
2.വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
3.ഗ്രാഫ്റ്റ് ചെയ്ത ഭാഗം 18 ദിവസമെങ്കിലും വെള്ളം നനയാതെ ശ്രദ്ധിക്കണം.
ഗ്രാഫിറ്റിംഗ് പഠിച്ചു തുടങ്ങുന്നവർക്ക് ഏറ്റവും നല്ലത് ചെമ്പരുത്തി, വഴുതന എന്നിവയാണ്.
ഒരു വഴുതനച്ചെടിയിൽ പലതരം വഴുതനയും ചെയ്ത് നോക്കാം, വേണമെങ്കിൽ തക്കാളിയുമാവാം.
തുടങ്ങിക്കോളൂ.. ഇതിൽ വേറെ കാര്യമായ ട്രിക്കുകളൊന്നുമില്ല.
വിവരങ്ങള്‍ക്ക് കടപ്പാട്
സിദ്ധീഖ് മുണ്ടുപാറ